മണ്ണാര്‍ക്കാട് : പാലക്കയം, മൂന്നാംതോട് പുഴകളിലെ അടിഞ്ഞുകൂടിയ മണല്‍ നീക്കാനാ വശ്യമായ നടപടി സ്വീകരിക്കുമെന്ന് കെ.ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. പാലക്ക യത്ത് പ്രകൃതിക്ഷോഭത്തിലുണ്ടായ നാശനഷ്ടങ്ങളും മറ്റും വിലയിരുത്തുന്നതിനായി ചേ ര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.പുഴയില്‍ വന്‍തോതില്‍ മണ ലുണ്ട്. വര്‍ഷങ്ങളായി ഇത് നീക്കം ചെയ്യാത്തതിനാല്‍ പുഴയുടെ ജലസംഭരണ ശേഷി കു റയാനിടയാക്കിയെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. മണല്‍ നീക്കം ചെയ്യാനോ അനുമതിയോ ടെ നിയന്ത്രിതമായ അളവില്‍ വാരാനോ നടപടിയുണ്ടാകണം. കാഞ്ഞിരപ്പുഴ അണക്കെ ട്ടിലും സമാനമായ സ്ഥിതിയാണ്. ഇത് പരിശോധിക്കുകയും പരിഹാരം കാണുകയും വേണം. പുഴയിലെ മാലിന്യങ്ങള്‍ നീക്കാന്‍ ഗ്രാമ പഞ്ചായത്തിന് നിര്‍ദേശം നല്‍കി.

മൂന്നാം തോടിലും ഇരുമ്പാമുട്ടിയിലും പാലം നിര്‍മാണത്തിനുള്ള നടപടികള്‍ അടിയ ന്തിരമായി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഈ ഭാഗത്ത് ചപ്പാത്തുകളാണ് ഉള്ളത്. പാലം നിര്‍മിക്കുന്നതിനുള്ള സര്‍വേ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായതാണ്. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക അനുമതി ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മാണം ആരം ഭിക്കും. പൊതുമരാമത്ത് വകുപ്പ് ഇതിന് വേണ്ട നടപടി സ്വീകരിക്കും. പ്രകൃതിക്ഷോ ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ തരിപ്പപതിയിലുള്ള കുടുംബങ്ങളും ചീനിക്കപ്പാറ, അച്ചിലട്ടി, കുണ്ടംപൊട്ടി ഭാഗങ്ങളും ഒറ്റപ്പെടുകയാണ് പതിവ്. ഇവിടെ പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കേണ്ടത് അനിവാര്യണ്. കാര്‍മല്‍ സ്‌കൂളിലേക്ക് പുഴകരകവിഞ്ഞ് വെള്ളം കയറാനിടയായത് സംരക്ഷണ ഭിത്തി ഇല്ലാത്തതിനാലാണെന്നും ഇതിനായി നടപടി യടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മലവെള്ളപ്പാച്ചിലില്‍ കൃഷിനശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ അര്‍ച്ചന മുരളി അറിയിച്ചു. വാഴ, കമുക് തുടങ്ങിയ കാര്‍ഷികവിളകളാണ് നശിച്ചിട്ടുള്ളത്. കൃ ഷിനാശം സംഭവിച്ചവര്‍ക്ക് കൃഷി ഓഫീസറുടെ കൈവശം പട്ടിക നല്‍കണം. സ്ഥലം സന്ദര്‍ശിച്ച് നഷ്ടകണക്ക് തയ്യാറാക്കേണ്ടതുണ്ടുണ്ട്. തുടര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

യോഗത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നാരായണന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.കുര്യന്‍, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ജെറിന്‍ ജോണ്‍സണ്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ കെ.രാമന്‍ കുട്ടി, വില്ലേജ് ഓഫിസര്‍ പി.എ.സെബാസ്റ്റ്യന്‍, പാലക്കയം, ചീനിക്കപ്പാറ പള്ളിവികാരി മാരായ ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, ടോണി കോഴിപ്പാടന്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!