മണ്ണാര്‍ക്കാട് : പാട്ടത്തിനെടുത്ത സ്ഥലത്ത് അടയ്ക്ക പെറുക്കുന്നതിനിടെ സമീപ തോ ട്ടത്തിലെ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കാരാ കുര്‍ശ്ശി പുല്ലിശ്ശേരി തോണിപ്പുറം സ്രാമ്പിക്കല്‍ വീട്ടില്‍ ഹംസപ്പ (54) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വലിയട്ടയില്‍ വെച്ചായിരുന്നു സംഭവം. കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാനായാണ് തോട്ടത്തില്‍ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നതെന്ന് അറി യുന്നു. ഷോക്കേറ്റ ഹംസപ്പയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവി ക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. സംഭവ ത്തില്‍ കല്ലടിക്കോട് പൊലിസ് കേസെടുത്തു. വൈദ്യുതി ദുരുപയോഗം, കുറ്റകരമല്ലാ ത്ത നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി തോട്ടം നോക്കിനടത്തിപ്പുകാരനായ കൃഷ്ണപ്രകാ ശ് എന്നയാളെ അറസ്റ്റു ചെയ്തതായി കല്ലടിക്കോട് എസ്.എച്ച്.ഒ പി.ശിവശങ്കരന്‍ അറിയി ച്ചു. മരിച്ച ഹംസപ്പ തോണിപ്പുറം മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും മുസ്ലിം ലീഗ് സ്രാമ്പിക്കല്‍ വാര്‍ഡ് വൈസ് പ്രസിഡന്റുമാണ്. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുള്ളക്കുട്ടി, നൗഫല്‍, കമറുന്നിസ, ഖൈറുന്നിസ, സറഫുന്നിസ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!