മണ്ണാര്‍ക്കാട്: കഴിഞ്ഞ ദിവസം പാലക്കയത്തുണ്ടായ പ്രകൃതിക്ഷോഭത്തില്‍ വ്യാപക നാശനഷ്ടം. 13 വീടുകള്‍, 17 വ്യാപാര സ്ഥാപനങ്ങള്‍, വെറ്ററിനറി സബ് സെന്റര്‍, ക്ഷീ രോത്പാദക സഹകരണം സംഘം ഓഫിസ് എന്നിവടങ്ങളിലേക്ക് വെള്ളം കയറി നാ ശനഷ്ടങ്ങളുണ്ടായി. വീടുകളിലെ ഗൃഹോപകരണങ്ങളും നശിച്ചിട്ടുണ്ട്. രണ്ട് കുടുംബ ങ്ങളെ മാറ്റിപാര്‍പ്പിച്ചു.

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് മുണ്ടപ്ലാമൂട്ടില്‍ ചാക്കോച്ചന്റെ വീടിന് ഭാഗിക നാശമുണ്ടാ യി. പലയിടത്തും റോഡരികിലെ മണ്ണിടിഞ്ഞിട്ടുണ്ട്. ഇടക്കുറുശ്ശി പാലക്കയം റോഡില്‍ ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപത്ത് റോഡിന്റെ സംരക്ഷണ ഭിത്തിയും പാല ക്കയം-കപ്പക്കുന്ന് ചപ്പാത്തിന് സമീപം സ്വകാര്യ വ്യക്തികളുടെ സ്ഥലത്തന്റെ പുഴയ രുകിലെ സംരക്ഷണ ഭിത്തിയും തകര്‍ന്നു. മൂന്നേക്കറില്‍ എസ്.ടി കോളനി റോഡിന്റെ കോണ്‍ക്രീറ്റ് കുറച്ച് ഭാഗം വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. പാണ്ടന്‍മലുടെ ഭാഗത്തുണ്ടായ കനത്ത വെള്ളപാച്ചിലില്‍ ചെട്ടിപ്പറമ്പില്‍ റോബിനിന്റെ 300 വാഴ, ചെട്ടിപ്പറമ്പില്‍ അഗ സ്റ്റ്യനിന്റെ 500 കമുക്, തകരപ്പള്ളില്‍ റോയിയുടെ 30 കമുകും നശിച്ചു. കുണ്ടംപൊട്ടി, തരിപ്പപതി ഭാഗങ്ങളില്‍ മണ്ണിടിച്ചിലുമുണ്ടായി. മലവെള്ളത്തോടൊപ്പം വീടുകളിലേ ക്കും സ്‌കൂളിലേക്കുമെല്ലാം ഒഴുകിയെത്തിയ ചെളിയും മണ്ണും മറ്റുമെല്ലാം സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വൃത്തിയാക്കി.

മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായി കെ.ശാന്തകുമാരി എം.എല്‍.എയുടെ നേതൃത്വത്തില്‍ പാലക്കയത്ത് യോഗം ചേര്‍ന്നു.നഷ്ടപരിഹാരം ലഭ്യ മാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാണ്ടന്‍മലയില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ജിയോളജിസ്റ്റ് എം. വി.വിനോദ്, അസി.ജിയോളജിസ്റ്റ് വി.ജെ.രാഹുല്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. ശക്തമാ യ മഴയില്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംഘം വിലയിരുത്തി. ഉരുളന്‍കല്ലു കളും മരങ്ങളും വീണിട്ടുണ്ട്. മുന്നൂറ് മീറ്ററോളം ദൂരത്തില്‍ താഴേക്ക് പതിച്ച് വെള്ള ത്തോടൊപ്പം കുത്തിയൊലിച്ചിറങ്ങുകയായിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാ ഹചര്യമില്ല. ജില്ലാ കലക്ടര്‍ക്ക് അടുത്ത ദിവസം റിപ്പോര്‍ട്ട് നല്‍കുമെന്ന് സംഘം അറി യിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!