തെങ്കര : ആനമൂളി ബിലാല്‍ ജുമാ മസ്ജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ നിര്‍മിച്ച എം.എം.അറബിയ്യ മദ്‌റസ കെട്ടിടം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുഹൈസന്‍ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് വി.കെ. സിദ്ധീ ഖ് അധ്യക്ഷനായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ആനമൂളി മഹല്ല് ഖാസി കുഞ്ഞിമുഹമ്മദ് ദാരിമി, മഹല്ല് ഖത്തീബ് അബ്ദുല്‍ ലത്തീഫ് ദാരിമി, ഫാ റൂഖ് ഫൈസി, ടി.കെ.ഫൈസല്‍, സൈദലവി ബാഖവി, യുസുഫ് മുസ്‌ലിയാര്‍, അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, സൈദലവി മുസ്‌ലിയാര്‍ അമ്പംകുന്ന്, ശശിധരന്‍ തലച്ചിറയില്‍, സാദിഖ് ആനമൂളി, യുസുഫ് പാണക്കാടന്‍, വി.കെ.ഷബീര്‍, സിറാജ് നെരവത്ത്, മുഹ മ്മദാലി വെള്ളാഞ്ചേരി, പാടയില്‍ നാസര്‍, വൈഷ്യന്‍ വീരാന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. മഹല്ല് സെക്രട്ടറി പൊതിയില്‍ ബാപ്പു സ്വാഗതവും ട്രഷറര്‍ റഫീഖ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!