പൊലിസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം
മണ്ണാര്‍ക്കാട്: കല്ലടി കോളജ് പരിസരത്ത് വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും മോഷണം നടന്നതോടെ വ്യാപാരികളും ജനങ്ങളും ഒരുപോലെ ആശങ്കയില്‍. ഒരു മാ സത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് മോഷണം നടക്കുന്നത്. കഴിഞ്ഞ മാ സം രണ്ടാം വാരത്തില്‍ കോളജിന് സമീപത്ത് ദേശീയപാതയോരത്തെ അഞ്ചു കടകളി ലും ചുങ്കത്തെ ബേക്കറി, മെഡിക്കല്‍ ഷോപ്പ് എന്നിവടങ്ങളിലും മോഷണം നടന്നിരു ന്നു. മുഖം മറച്ചെത്തിയ മോഷ്ടാവ് ചുങ്കത്തെ ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് പൊളി ക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. പൊലിസ് നടത്തിയ അന്വേഷണ ത്തില്‍ ഇതേ മോഷ്ടാവ് പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ വ്യാപാ രസ്ഥാപനങ്ങളിലും സമീപ കാലത്ത് കവര്‍ച്ച നടത്തിയതായി കണ്ടെത്തിയിരുന്നു. ഒരേ വസ്ത്രം ധരിച്ച് മുഖം മറച്ചാണ് ഇവിടങ്ങളിലെല്ലാം ഈ മോഷ്ടാവെത്തിയിരിക്കുന്നതെ ന്നും വ്യക്തമായിരുന്നു. ഇയാളെ കണ്ടെത്താനുള്ള പൊലിസിന്റെ തീവ്രശ്രമം തുടരുക യാണ്.
അടുത്തിടെയായി മണ്ണാര്‍ക്കാട് മേഖലയില്‍ വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, ആരാധ നലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പെരുകുകയാണ്. കഴിഞ്ഞ ഏഴുമാസത്തിനിടെ പ ത്തോളം മോഷണങ്ങളാണ് മണ്ണാര്‍ക്കാടും പരിസരപ്രദേശങ്ങളിലുമായി നടന്നിട്ടുള്ളത്. മൂന്ന് പേരെ പൊലിസ് പിടികൂടിയിരുന്നു. വിയ്യക്കുറുശ്ശിയില്‍ ഒരു വീട്ടില്‍ നിന്നും പതി നേഴര പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലേയും, തെങ്കര കോല്‍പ്പാടം അയ്യപ്പക്ഷേത്രത്തി ലെ ഭണ്ഡാരം മോഷണം പോയ സംഭവത്തിലും, പൊലിസ് സ്റ്റേഷന് സമീപത്തെ ബിരി യാണി കടയില്‍ മോഷണം നടത്തിയ കേസിലേയും പ്രതികളെ ദിവസങ്ങള്‍ കൊണ്ടാ ണ് മണ്ണാര്‍ക്കാട് പൊലിസ് പിടികൂടിയത്. അതേ സമയം കഴിഞ്ഞ മാര്‍ച്ചില്‍ പെരിഞ്ചോ ളത്ത് ഒരു വീട്ടില്‍ നിന്നും സ്വര്‍ണവും പണവും അപഹരിച്ച കേസിലെ പ്രതിയെ ഇനി യും കണ്ടെത്താനായിട്ടില്ല.
വര്‍ധിക്കുന്ന മോഷണങ്ങള്‍ക്ക് തടയിടാന്‍ പൊലിസ് പരിശോധനയും രാത്രികാല പ ട്രോളിംഗും ശക്തമാക്കി, പ്രത്യേക സംഘം രൂപീകരിച്ച് രംഗത്തെത്തിയിരുന്നു. മോഷ ണ കേസുകളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. അതേ സമയം കുമരംപുത്തൂരിലെ വിജനമായ ഇടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചയ്ക്കാ യി മോഷ്ടാക്കള്‍ നോട്ടമിടുന്നത് വ്യാപാരികളുടെ മനസമാധാനം തകര്‍ക്കുകയാണ്. ചുങ്കം, എം.ഇഎസ് കോളജ് – പയ്യനെടം റോഡ്, പള്ളിക്കുന്ന് റോഡ്, കുന്തിപ്പുഴ പരിസര ങ്ങളില്‍ പൊലിസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.