മണ്ണാര്‍ക്കാട്: കെ.എസ്.ഇ.ബി ജീവനക്കാരനെ വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടെ ത്തി. കണ്ണൂര്‍ കിലാലൂര്‍ ഒ.പി വീട്ടില്‍ ഗോവിന്ദന്റെ മകന്‍ സജീവന്‍ (51) ആണ് മരിച്ചത്. അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാനാണ് മരിച്ച സജീവന്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ അവധിയിലായിരുന്നു. താമസിക്കുന്ന മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികള്‍ കെട്ടിട ഉടമ യെ വിവരം അറിയിക്കുകയായിരുന്നു. ഉടമ പോലീസിന് വിവരം കൈമാറി. തുടര്‍ന്ന് നാട്ടുകല്‍ പോലിസ് മുറി തുറന്നപ്പോഴാണ് സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് ഇയാള്‍ അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈന്‍മാനായി ജോലിയില്‍ പ്രവേശിച്ചത്.