മണ്ണാര്‍ക്കാട്: ഈ അദ്ധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീ ക്ഷാതീയതി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ 2024 മാര്‍ച്ച് 4 മുതല്‍ 25 വരെയും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷകള്‍ 2024 മാര്‍ച്ച് 1 മുതല്‍ 26 വരെയും നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി ഐ.റ്റി മോഡല്‍ പരീക്ഷ ജനുവരി 17 മുതല്‍ ജനുവരി 29 വരെയും ഐ.റ്റി. പരീക്ഷ ഫെബ്രുവരി 1 മുതല്‍ 14 വരെയും എസ്.എസ്.എല്‍.സി മോഡല്‍ പരീ ക്ഷ ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23 വരെയും നടക്കും. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബര്‍ 9, 10, 11, 12, 13 തീയതികളിലായി നടത്തും. സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ നടത്താനിരുന്ന പരീക്ഷ കോഴിക്കോട് ജില്ലയിലെ നിപ സാഹചര്യത്തെത്തുടര്‍ ന്നാണു മാറ്റിവച്ചത്.
2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ ഇങ്ങനെ;
2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്
മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം
മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്
മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി
മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി
മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്
എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ നടക്കും.
ഹയർ സെക്കൻഡറി പരീക്ഷാ വിജ്ഞാപനം പരീക്ഷാ വിജ്ഞാപനം ഒക്ടോബ റിൽ പുറപ്പെടുവിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും. 2024ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും.
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ ഒമ്പതു മുതൽ
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. സെപ്റ്റംബർ 25 മുതൽ 30 വരെ നടത്താനിരുന്ന പരീക്ഷ കോഴിക്കോട് ജി്ല്ല യിലെ നിപ സാഹചര്യത്തെത്തുടർന്നാണു മാറ്റിവച്ചത്. ആകെ 4,04,075 വിദ്യാർഥികളാ ണ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നത്. ഇതിൽ കോഴിക്കോട് നിന്നുള്ളവർ 43,476 പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ നടക്കും. 27,633 വിദ്യാർഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 വിദ്യാർഥികളാണു പരീക്ഷ എഴുതുന്നത്. ഡി.എൽ.എഡ് പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബർ 9 മുതൽ 21 വരെ ഡി.എൽ.എഡ്. പരീക്ഷ നടത്തം. 14 കേന്ദ്രങ്ങളിലായി 698 പേർ കോഴിക്കോട് പരീക്ഷ എഴുതും.