മണ്ണാര്‍ക്കാട്: മണലടി മഹല്ലിന്റെ മേല്‍ഖാസിയായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സ്ഥാനമേറ്റു. ആദ്യമായാണ് പാണക്കാട് കുടുംബത്തില്‍ നിന്നുള്ള സയ്യിദുമാരില്‍ ഒരാള്‍ താലൂക്കിലെ മഹല്ലില്‍ ഖാസിയായി ചുമതലയേല്‍ക്കുന്നത്. ജില്ലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രദ്ധേ യമായ മണലടി മഹല്ല് 1947ലാണ് രൂപീകരിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒട്ടേറെ പ്രഗത്ഭര്‍ ഇവിടെ ഖാസിമാരായിരുന്നു. അമാനത്ത് കോയണ്ണി മുസ്ലിയാര്‍, കുമരം പുത്തൂര്‍ എ.പി.മുഹമ്മദ് മുസ്ലിയാര്‍ എന്നിവരെ പോലുള്ള പണ്ഡിതന്‍മാര്‍ മഹല്ലില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. 76 വര്‍ഷത്തെ ദര്‍സ് പാരമ്പര്യം മഹല്ലിനുണ്ട്. മണലടി ജുമാ മസ്ജിദില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് കെ.പി.ബാപ്പുട്ടി ഹാജി, ജനറല്‍ സെക്രട്ടറി പഴേരി ഷെരീഫ് ഹാജി, ഒര്‍ഗനൈസിംഗ് സെക്രട്ടറി ടി.എ.സലാം മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ സ്ഥാന വസ്ത്രം അണിയിച്ചു. മഹല്ലില്‍ ഉള്‍പ്പെട്ടതും ജുമുഅ നടത്തി കൊണ്ടിരിക്കുന്നതുമായ പറശ്ശീരി, വട്ടപ്പറമ്പ്, മേലാമുറി മഹല്ലുകളുടെ ഖാസിയായും തങ്ങളെ നിയമിച്ചു. മഹല്ലി ലെ ഖാസിയായിരുന്ന അബ്ദുള്‍ വാഹിദ് ഫൈസിയെ നഇബ് ഖാസിയായും മഹല്ല് കമ്മി റ്റി നിയമിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈ സി കോട്ടോപ്പാടം, അബ്ദുള്‍ വാഹിദ് ഫൈസി, കപ്പൂരന്‍ അബ്ദുസമദ് ഹാജി പരിസര മഹല്ലിലെ ഖാസിമാര്‍ എന്നിവര്‍ പങ്കെടുത്തു.