മണ്ണാര്‍ക്കാട് : താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാ യിസംഘടിപ്പിച്ച തമിഴ് വായനോത്സവം മട്ടത്ത്ക്കാട് ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടന്നു. ജില്ലാ ലൈബ്ര റി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍.മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന അധ്യാ പകന്‍ മതിവണന്‍ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എം.ഉണ്ണി കൃഷ്ണന്‍ മുഖ്യാതിഥിയായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡ ന്റ് ജോയിന്റ് സെക്രട്ടറി രവീന്ദ്രനാഥ്, എക്‌സിക്യുട്ടിവ് അംഗം കെ.എസ്.ജയന്‍, ജില്ലാ ലൈബ്രറി കൗ ണ്‍സില്‍ അംഗം എസ്.എസ്.കാളിസ്വാമി, പ്രിയ എന്നിവര്‍ സംസാരിച്ചു. താലൂക്ക് ലൈ ബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ഒ.കേശവന്‍ സ്വാഗതം പറഞ്ഞു. യു.പി വിഭാഗത്തില്‍ എം.ഡെലിന, ഇ.ദിവ്യ, ഇ.രിതന്യ എന്നിവരും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ.നിത്യ, എസ്.പുവിഷ, എസ്.അര്‍ച്ചന എന്നിവരും യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം കരസ്ഥമാ ക്കി.വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!