മണ്ണാര്‍ക്കാട്: പഠിക്കാത്തതിന്റെ പേരില്‍ പത്തു വയസുകാരനെ പിതാവ് മര്‍ദിക്കുക യും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മാതാവിന്റെ പരാതിപ്രകാരം മണ്ണാ ര്‍ക്കാട് പൊലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് തോരാപുരം സ്വദേശിനിയുടെ മകനാണ് പിതാവിന്റെ പീഡനങ്ങള്‍ക്ക് ഇരയായത്. കോയമ്പത്തൂരിലെ മധുക്കര മൈല്‍കല്ലിലു ള്ള വീട്ടില്‍ വച്ച് ഒരാഴ്ച മുന്‍പായിരുന്നു സംഭവം.

പഠനത്തില്‍ പിന്നാക്കമാണെന്ന കാര ണം പറഞ്ഞ് കുട്ടിയെ ശകാരിക്കുകയും ക്രൂരമാ യി മര്‍ദിക്കുകയും ചെയ്തെന്നാണ് പറ യുന്നത്. വായില്‍ തുണിതിരുകി കൈകള്‍ കെ ട്ടിയിട്ട് മര്‍ദിക്കുകയും മടവാള്‍ കൊണ്ട് അടിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളലേല്‍ പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടിയുടെ കാലുകളുടെ പിന്നിലും മുന്നിലും തുടയിലും മുറിവുകളുണ്ട്. തുടര്‍ന്ന് പരാതിയുമായി കുട്ടിയുടെ മാതാവ് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും നടപടിക്രമങ്ങള്‍ വേഗത്തിലാകുന്നതിനായി തമിഴ്നാട് പൊലിസില്‍ പരാതി നല്‍കാനായിരുന്നു ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ കൂടെ വരാന്‍ ആരുമില്ലെന്നും മറ്റുമുള്ള കാരണത്താല്‍ യുവതി തമിഴ്നാട് പൊലിസില്‍ പരാതി നല്‍കിയില്ല. തുടര്‍ന്നാണ് ഇന്നലെ മണ്ണാര്‍ക്കാട് പൊലിസ് യുവതിയുടെ പരാതിയനു സരിച്ച് ഭര്‍ത്താവ് ഷണ്‍മുഖരാജിനെതിരെ കേസെടുത്തത്. നടപടിക്രമങ്ങള്‍ക്കായി സംസ്ഥാനത്തെ ഡി.ജി.പി.യ്ക്കും അവിടെ നിന്നും ചെന്നൈ ഡി.ജി.പിയ്ക്കും റിപ്പോര്‍ട്ട് പോകുമെന്ന് മണ്ണാര്‍ക്കാട് പൊലിസ് അറിയിച്ചു.

പാലക്കാട് ചൈല്‍ഡ് ലൈന്‍ അധികൃതരും സ്ഥലത്തെത്തി കുട്ടിയില്‍ നിന്നും മാതാ വില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പാലക്കാട് ശിശുസംരക്ഷണ യൂനിറ്റ് സൂപ്പര്‍വൈ സര്‍ ആഷ്‌ലിന്‍ ഷിബുവിന്റെ നേതൃത്വത്തില്‍ സമീപത്തെ അങ്കണവാടി അധ്യാപിക യോടൊപ്പം ഇന്നലെ കുട്ടിയുടെ മണ്ണാര്‍ക്കടുള്ള വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ഇവര്‍ക്കാവശ്യമായ നിയമ സഹായങ്ങളും ഏര്‍പ്പെടുത്തിയതായി കോര്‍ഡിനേറ്റര്‍ അന സ് മുഹമ്മദ് അറിയിച്ചു. ഇരകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വിശ്വാസ് അധികൃതരും കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. കുട്ടിക ളുടെ പഠനചിലവ്, ചികിത്സാചിലവ് എന്നിവയ്ക്കുള്ള ശ്രമം നടത്തുമെന്നും അറിയി ച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!