കാഞ്ഞിരപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൊറ്റശ്ശേരി ശാഖ നിലവില്‍ പ്രവര്‍ത്തിച്ചി രുന്ന ചിറക്കല്‍പ്പടിയില്‍ നിന്നും കൊറ്റിയോട് ദ്വാരക ആയുര്‍വേദിക് ഫാര്‍മസിക്ക് സ മീപം പ്രവര്‍ത്തനമാരംഭിച്ചു. ചിറക്കല്‍പ്പടിയില്‍ ഉണ്ടായിരുന്ന എ.ടി.എം/ ക്യാഷ് ഡെ പ്പോസിറ്റ് മെഷീനും കൊറ്റിയോട്ടേക്ക് മാറ്റി സ്ഥാപിച്ചു. നവീകരിച്ച ശാഖയുടെ ഉദ്ഘാ ടനം റീജ്യണല്‍ മാനേജര്‍ അനു ആര്‍ രഘുരാജന്‍ നിര്‍വ്വഹിച്ചു. ബാങ്കിന്റെ കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി ഫെയ്ത്ത് ഇന്ത്യ ഫൗണ്ടേഷന് ഫിസിയോ തെറാപ്പി ഉപകരണം നല്‍കി. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതീരാമരാജന്‍, വാര്‍ഡ് മെമ്പര്‍ സതീഷ്, എസ്.ബി.എസ്.യു-കെ.സി ഭാരവാഹികളായ പി.എം.ശ്രീവത്സന്‍, പി.മഹേഷ്, എസ്.ബി. ഐ.ഒ.എ റീജ്യണല്‍ സെക്രട്ടറി ജയശങ്കര്‍, ജനപ്രതികള്‍, ബാങ്കിന്റെ മറ്റുഅധികൃതരും സംബന്ധിച്ചു. ബ്രാഞ്ച് മാനേജര്‍ അഷ്‌റഫ് അലി സ്വാഗതവും സ്റ്റാഫ് കെ.ശ്രീജിത്ത് നന്ദി യും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!