മണ്ണാര്‍ക്കാട്: വേതനം ലഭിക്കാത്തതിനാല്‍ മണ്ണാര്‍ക്കാട് നഗരസഭയിലെ അയ്യങ്കാളി നഗ ര തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം ഇതുവരെ ഒരു കോടി നാല്‍പ്പത്തിയെട്ട് ലക്ഷം രൂപയാണ് വേതനയിനത്തില്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ളത്. ഓണത്തിന് നാല്‍പ്പ ത് ലക്ഷം രൂപ അനുവദിച്ച് ഉത്തരവായെങ്കിലും ഇതും ലഭ്യമായിട്ടില്ല. 2021-22 സാമ്പത്തി ക വര്‍ഷത്തില്‍ 80 ലക്ഷമായിരുന്നു കുടിശ്ശിക. 2022-23 ല്‍ ഇരുപത് ലക്ഷം കുടിശ്ശികയാ യി. ഈ സാമ്പത്തിക വര്‍ഷത്തില്‍ 48 ലക്ഷവും. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭ്യമാകാത്തതാണ് ഇതിന് കാരണം. മുപ്പതിനായിരം രൂപ വരെ കൂലിയായി ലഭിക്കാനു ണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.

നഗരസഭയിലെ 29 വാര്‍ഡുകളില്‍ നിന്നായി 922 ഓളം തൊഴിലാളികളാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുത്തിരുന്നത്. 85 വയസു വരെ പ്രായമായവര്‍ ഇ തിലുണ്ട്. യഥാസമയം കൂലി ലഭിക്കാതായതോടെ തൊഴിലിന് വരുന്നവരുടെ എണ്ണവും ഗണ്യമായി കുറയുന്നുണ്ട്. തോട്, കുളം,അഴുക്കുചാല്‍ ശുചീകരണം, കിണര്‍ നിര്‍മാണം, റോഡ് പ്രവൃത്തി തുടങ്ങിയ നിരവധി പ്രവൃത്തികളാണ് പദ്ധതിയില്‍ ഏറ്റെടുത്ത് നട ത്തുന്നത്. മുന്‍ വര്‍ഷം 68 കിണറുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിനും തുക നല്‍കിയിട്ടില്ല. ഒന്നര, ഒന്നേകാല്‍ കോടി രൂപയുടെ പ്രവൃത്തികളാണ് മുന്‍ വര്‍ഷങ്ങളില്‍ നടന്നിട്ടു ള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം രണ്ട് കോടി അമ്പത്തിരണ്ട് ലക്ഷം രൂപയുടെ പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയിരുന്നു.

തൊഴിലെടുത്ത് കഴിഞ്ഞാല്‍ ഓരോ തൊഴിലാളിയ്ക്കും 15 ദിവസത്തിനകം കൂലി നല്‍ കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ വര്‍ഷങ്ങളായി നഗരസഭയിലെ തൊഴിലുറപ്പ് തൊഴി ലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കാത്ത സ്ഥിതിയാണ്. സര്‍ക്കാരില്‍ നിന്നും ഫ ണ്ട് വൈകിയ ഘട്ടത്തില്‍ 2019 കാലത്ത് ഓണത്തിനും 2020ല്‍ കോവിഡ് സമയത്തും നഗ രസഭയുടെ ഫണ്ട് വിനിയോഗിച്ച് തൊഴിലാളികള്‍ക്ക് കൂലി നല്‍കി യിരുന്നു. മൂന്ന് മാ സം കൂടുമ്പോഴാണ് സാധാരണ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. ചിലപ്പോള്‍ ഇത് ആ റ് മാസവുമാകാറുണ്ട്. എന്നാല്‍ നിലവില്‍ രണ്ട വര്‍ഷത്തിലധിക മായികൂലി കൃത്യ മാ യി തൊഴിലാളികള്‍ക്ക് നല്‍കാന്‍ കഴിയാത്ത സ്ഥിതിവിശേഷത്തിലാണ് മണ്ണാര്‍ക്കാട് നഗരസഭയും. കൂലി കിട്ടാത്തതിനാല്‍ നിത്യചെലവിനും മരുന്നിനു മടക്കം കടംവാങ്ങേ ണ്ട ഗതികേടിലാണ് തൊഴിലാളികള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!