മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷരെ തെര ഞ്ഞെടുത്തു. യു.ഡി.എഫ്. മുന്നണി ധാരണപ്രകാരം, ക്ഷേമകാര്യ സ്ഥിരംസമിതി ചെയ ര്മാനായിരുന്ന മുസ്ലിം ലീഗിലെ മുസ്തഫ വറോടന്‍ രാജിവച്ച ഒഴിവിലേക്ക് കോണ്‍ഗ്രസി ലെ മുഹമ്മദ് ചെറൂട്ടിയും , ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണായി രുന്ന കോണ്‍ഗ്രസിലെ തങ്കം മഞ്ചാടിക്കല്‍ രാജിവച്ച ഒഴിവിലേക്ക് മുസ്ലിം ലീഗിലെ കെ. പി. ബുഷറയേയുമാണ് തെരഞ്ഞെടുത്തത്. മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീ സര് ആഷിഖ് അലി വരണാധികാരിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, അംഗങ്ങളായ ബിജി ടോമി, മുസ്തഫ വറോടന്‍, തങ്കം മഞ്ചാടിക്കല്‍, പി.വി.കുര്യന്, മണികണ്ഠന് വടശ്ശേ രി, ഷാനവാസ് മാസ്റ്റര്‍, പടുവില്‍ കുഞ്ഞുമുഹമ്മദ്, കെ.പി.സലീം, ആയിഷബാനു, സെ ക്രട്ടറി അജിത്കുമാരി എന്നിവര്‍ പങ്കെടുത്തു.