മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ വച്ച് നഷ്ടപ്പെട്ട സ്വര്‍ണമാല വിനോദ സ ഞ്ചാരികളുടെ സത്യസന്ധതയില്‍ ഉടമയ്ക്ക് തിരികെ കിട്ടി.മണ്ണാര്‍ക്കാട് തെന്നാരി പാല ക്കാവ് വീട്ടില്‍ ദിലീപിന്റെ ഭാര്യ സൂര്യയുടെ രണ്ടുപവന്റെ താലിമാലയാണ് തിരികെ ലഭിച്ചത്. ഇന്നലെ കുടുബസമേതം കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിക്കുന്നതിനിടെയാണ് ആഭരണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്കി. ഉദ്യാനം സന്ദ ര്ശിക്കാനെത്തിയ ഇടുക്കി അടിമാലി മുനിയറ സ്വദേശി സച്ചിനും കുടുംബത്തിനുമാ ണ് മാല ലഭിച്ചത്. സച്ചിന്റെ മകന് പത്തുവയസുകാരന് ജോണിക്കാണ് മാല കിട്ടിയത്. തുടര്‍ന്ന് കുടുംബം ഡാമിലെ ഓവര്‍സിയറായ വി.എസ്. വിജു, ഷാഫി എന്നിവരെ ഏല് പ്പിക്കുകയും ചെയ്തു.
ഇവര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം നല്കി. പൊലീസ് സ്വര്‍ണാ ഭരണം തിരികെ ലഭിച്ചിട്ടുണ്ടെന്ന വിവരം കുടുംബത്തെ അറിയിച്ചു. സ്റ്റേഷനില്‍ എത്താ നും നിര്‍ദേശം നല്കി. ഇന്നലെ ഉച്ചകഴിഞ്ഞ് ജീവനക്കാരായ വിജുവും ഷാഫിയും ആഭ രണവുമായി സ്റ്റേഷനിലെത്തി. സൂര്യയും ഭര്‍ത്താവ് ദിലീപും എത്തിച്ചേര്‍ന്നു. ആഭരണം പരിശോധി ച്ച് ഉറപ്പുവരുത്തിയശേഷം വിജു പൊലീസിന്റെ സാന്നിധ്യത്തില്‍ ദിലീപിന് കൈമാറു കയും ചെയ്തു.