മണ്ണാര്‍ക്കാട് : നഗരസഭയിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളി കള്‍ക്ക് കൂലി വൈകുന്നതില്‍ പരാതിയുമായി തൊഴിലാളികള്‍ നഗരസഭാ അധികൃത രുടെ മുന്നിലെത്തി. ഇന്ന് രാവിലെ പത്തരയോടെ എത്തിയ തൊഴിലാളികള്‍ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, സെക്രട്ടറി എം.സതീഷ് കുമാര്‍ എന്നിവരെ കണ്ട് സങ്കടങ്ങള്‍ ബോധിപ്പിച്ചു. കൂലി കിട്ടാത്തതിനാല്‍ തൊഴിലാളികള്‍ പ്രതിസന്ധിയിലാ ണ്. നിത്യചെലവ്, മരുന്ന്, വീട്ടുവാടക, മക്കളുടെ പഠനചെലവ് തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കടം വാങ്ങേണ്ട സ്ഥിതിയിലാണ്. അസുഖം ബാധിച്ചിട്ടും പണമില്ലാത്തതി നാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് തൊഴിലാളികളില്‍ ചിലര്‍ പറഞ്ഞു.

കഴിഞ്ഞ വിഷുവിനും, പെരുന്നാളിനും കൂലി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പിന്നെ ഓണത്തിനായി കാത്തിരിപ്പ്. എന്നാല്‍ ഓണം കഴിഞ്ഞിട്ടും വേതനകുടിശ്ശിക ലഭിക്കാ ത്തതിനാല്‍ തൊഴിലാളികളുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഒരു കോടി നാല്‍പ്പ ത്തിയെട്ട് ലക്ഷം രൂപയാണ് കൂലിയിനത്തില്‍ വിതരണം ചെയ്യാനുള്ളത്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ തൊഴിലാളികളെ അവഗണിക്കുകയാണ്. എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

ഓണത്തിന് തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ നഗരസഭ തനത് ഫണ്ട് വിനിയോഗി ക്കേണ്ടിയിരുന്നുവെന്ന് ഇടതു കൗണ്‍സിലര്‍ ടി.ആര്‍.സെബാസ്റ്റ്യന്‍ പറഞ്ഞു. വിഷയം പദ്ധതി സംസ്ഥാന നോഡല്‍ ഓഫിസറെ ധരിപ്പിക്കുമെന്ന് നഗരസഭാ സെക്രട്ടറി എം. സതീഷ്‌കുമാര്‍ പറഞ്ഞു. നിലവില്‍ ഏഴ് ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്. നഗരസഭയുടെ തനത് ഫണ്ട് വിനിയോഗിക്കാന്‍ കഴിയുമോ എന്നതും പരിശോധിക്കുമെന്നും സെക്രട്ടറി അറിയിച്ചു. എത്രയും വേഗം കൂലി ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നാണ് തൊഴി ലാളികളുടെ ആവശ്യം. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സ്ഥിരം സമ തി അധ്യക്ഷന്‍ ഷെഫീഖ് റഹമാന്‍, കൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ടി.ആര്‍.സെബാസ്റ്റ്യന്‍ , എ.ഡി.എസ് എ.പി.ഷീബ, സുഹ്‌റ, നഫീസ, മൈമൂന, സുനിത എന്നിവരും തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!