മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ കോട്ടോപ്പാടത്തിന് സമീപം രണ്ട് കാറുകളും ബൈക്കും തമ്മിലിടിച്ച് അപകടം. ബൈക്ക് സമീപത്തെ വീടിന്റെ സിറ്റൗട്ടിനടുത്ത്  ചെന്ന് വീണു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എടത്തനാട്ടുകര സ്വദേശികളാ യ പടിഞ്ഞാറേപള്ള വീട്ടില്‍ ഇബ്രാഹിമിന്റെ ഭാര്യ സുമയ്യ (38), മകള്‍ ഹനിയ നസ്‌റിന്‍ (15), ആയിഷ (69) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും പരി ക്ക് സാരമുള്ളതല്ലെന്ന് അറിയുന്നു. കോട്ടോപ്പാടം എ.ബി റോഡ് ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മണ്ണാര്‍ക്കാട് നിന്നും കോട്ടോപ്പാടം ഭാഗ ത്തേക്ക് വരികയായിരുന്ന കാറും ബൈക്കും, മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായി രുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!