മണ്ണാര്‍ക്കാട് : മഴ സമയങ്ങളില്‍ ദേശീയപാതയിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് വിരാമമാ കുന്നില്ല. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ മുതല്‍ കല്ലടിക്കോട് വ രെയുള്ള ഭാഗത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചും നിയന്ത്രണം വിട്ടുമറിഞ്ഞും അപ കടങ്ങള്‍ തുടരുകയാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അനവധിയാളുകള്‍ ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ തകര്‍ന്ന് ഉടമകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമു ണ്ടാവുകയും ചെയ്യുമ്പോഴും അപകടങ്ങള്‍ക്ക് അറുതിവരുത്താന്‍ അധികൃതരുടെ ഭാഗ ത്ത് നിന്നും നടപടിയുണ്ടാകാത്തത് ജനരോഷത്തിനും വഴിവെക്കുകയാണ്. റോഡ് നിര്‍ മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നുതന്നെ ആരോപ ണം നേരത്തെ മുതലേ ശക്തമാണ്. നവീകരണം കഴിഞ്ഞപ്പോള്‍ പഴയ റോഡിനേക്കാ ളും വളവുകളും ഇറക്കങ്ങളും കയറ്റങ്ങളും മൂലം വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെ ടുകയാണെന്നാണ് പറയുന്നത്. ഇടതടവില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ കാല്‍നട യാത്രക്കാര്‍ക്കും രക്ഷയില്ല.

കഴിഞ്ഞ ഒരു മാസത്തിനിടെ നാട്ടുകല്‍ മുതല്‍ കല്ലടിക്കോട് വരെയുള്ള ഭാഗത്തായി ചെറുതും വലുതുമായ ഇരുപതിലധികം അപകടങ്ങളുണ്ടായി. മൂന്ന് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ തച്ചമ്പാറ എടായ്ക്കല്‍ വളവില്‍ ലോറിയും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ശനിയാഴ്ച വട്ട മ്പലത്ത് മദര്‍കെയര്‍ ആശുപത്രിക്ക് സമീപം കാറും ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപ കടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഈ അപകടം കഴിഞ്ഞ് വൈകിട്ട് ആറേകാലോടെ ആര്യമ്പാവ് കൊമ്പം ഭാഗത്ത് കെ.എസ്.ആര്‍.ടി.ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചും അപകടമുണ്ടായി. ആര്യമ്പാവ്, കൊടക്കാട്, കൊമ്പം വളവ്, ചുങ്കം വളവ്, ചൂരിയോട് പാലത്തിന് സമീപം, എടായ്ക്കല്‍ വളവ്, ദുബായ്ക്കുന്ന് കച്ചേരിപ്പടി, തുപ്പനാട് പലംകഴിഞ്ഞുള്ള വളവ്, കല്ലടിക്കോട് ചുങ്കം, സത്രംകാവ് എന്നിവടങ്ങളിലാണ് അപകടങ്ങള്‍ പതിവാകുന്നത്.

മഴ നേരങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രണം തെറ്റിയാണ് മിക്ക അപകടങ്ങളും സംഭവി ക്കുന്നത്. അമിതവേഗതയും അശ്രദ്ധയും അപകടത്തെ ക്ഷണിച്ചുവരുത്തുന്നു. ബ്രേക്കി ടുമ്പോള്‍ റോഡില്‍ വാഹനം വഴുതിപോകുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. അറുപത് കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ മഴസമയത്ത് വാഹനം ഡ്രൈവ് ചെയ്താല്‍ നിയന്ത്ര ണം തെറ്റാന്‍ സാധ്യതയേറെയാണെന്ന് കല്ലടിക്കോട്ടെ നവജീവന്‍ ആംബുലന്‍സ് ഡ്രൈ വര്‍ മണികണ്ഠന്‍ പറയുന്നു. അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സുകള്‍ക്ക് വേഗതയി ല്‍ സഞ്ചരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. രാത്രികാലങ്ങളില്‍ പാതയില്‍ വെളിച്ചക്കുറവും അതുപോലെ മഴവെള്ളം റോഡിലൂടെ ഒഴുകുന്നതും ഡ്രൈവര്‍മാര്‍ക്ക് വെല്ലുവിളിയാണ്. നേരത്തെ പനമ്പാടമായിരുന്നു വാഹനയാത്രക്കാരുടെ പേടിസ്വപ്നം. റോഡില്‍ ഗ്രിപ്പിടുകയും അപായ സൂചന മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക യും ചെയ്തതോടെ ഇവിടെ അപകടങ്ങള്‍ക്ക് അയവുവന്നിട്ടുണ്ട്. സമാന രീതിയിലുള്ള ഇടപെടല്‍ നിലവില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന ഇടങ്ങളിലും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!