കുമരംപുത്തൂര്‍: മൈലാംപാടം വാച്ചാപറമ്പില്‍ എം.എസ് തോമസ് മെമ്മോറിയല്‍ ബ്രദേഴ്സ് ലൈബ്രറിയ്ക്ക് സ്ഥലം സംഭാവന ചെയ്ത വാച്ചാപറമ്പില്‍ കുടുംബാഗം മേരി തോമസിന്റെ നിര്യാണത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാഹിത്യകാരന് കെ.പി.എസ്.പയ്യനെടം അനുസ്മരണ പ്രഭാഷണം നടത്തി. കുമരംപുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി മേരി തോമസിന്റെ ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹി ച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍.മോഹനന് മാസ്റ്റര്‍, വിനു ജേക്കബ് തോമസ്, സെബാസ്റ്റിയന് പൂവത്തിങ്കല്‍, ജെയ്സണ്‍ വര്‍ഗീസ്, പി.ബി.സുഭാഷ്, കെ. ആബിദ്, വിഷ്ണു, വിജി, അക്ഷയ് എന്നിവര്‍ സംസാരിച്ചു.