അലനല്ലൂര്‍: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും യോഗം ചേര്‍ന്നു. സെപ്റ്റര്‍ 11 മുതല്‍ 16 വരെ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പ്രത്യേക വാക്‌സിനേഷന്‍ നടക്കും. യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈ സ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ രായ എം.ജിഷ, കെ.റംലത്ത്, എം.കെ.ബക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിത വിത്തനോട്ടില്‍, ബഷീര്‍ പടുകുണ്ടില്‍, അഷ്‌റഫ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ജെ. എച്ച്.ഐ സുരേഷ് സ്വാഗതം പറഞ്ഞു. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌ സിന്‍ എടുക്കാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെയുള്ള എല്ലാ കുട്ടികള്‍ ക്കും ഗര്‍ഭിണികള്‍ക്കുമാണ് മിഷന്‍ ഇന്ദ്രധനുഷ് യജ്ഞത്തിലൂടെ വാക്‌സിന്‍ നല്‍കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!