മണ്ണാര്‍ക്കാട്: ഈ വര്‍ഷം വിവിധ സ്‌കോളര്‍ഷിപ് പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥിക ള്‍ക്ക് അനുമോദനമൊരുക്കി ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ മെമ്പര്‍ ഗഫൂര്‍ കോ ല്‍കളത്തിലിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ‘വിംഗ്‌സ് 2023’ ശ്രദ്ധേയമായി. തെങ്കര ഡിവിഷനില്‍ നടത്തി വരുന്ന സമ്പൂര്‍ണ്ണ സാമൂഹ്യ ക്ഷേമ പദ്ധതി ‘സമഗ്ര’ യുടെ ഭാഗമായി നടന്ന പരിപാടിയില്‍ ഈ വര്‍ഷം എല്‍.എസ്.എസ്, യു.എസ്.എസ് , എന്‍.എം.എം.എസ് സ്‌കോര്‍ഷിപുകള്‍ നേടിയ വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. മോട്ടിവേഷന്‍ ക്ലാസും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോ ല്‍കളത്തില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യാതിഥി യായി. പാഷനേറ്റ് സ്പീക്കര്‍ അഡ്വ.ബിലാല്‍ മുഹമ്മദ് പ്രഭാഷണം നടത്തി. കുമരംപുത്തൂ ര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ,ലക്ഷ്മിക്കുട്ടി, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുരളി , സമഗ്ര പദ്ധതി ഡയറക്ടര്‍ സഹദ് അരിയൂര്‍, ഗൂഗിള്‍ മൊബൈല്‍സ് എം.ഡി. യൂനുസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഷമീര്‍ പഴേരി, ശരീ ഫ് പച്ചീരി , നൗഷാദ് വെള്ളപ്പാടം, റാഫി കുണ്ടൂര്‍ക്കുന്ന് സംസാരിച്ചു. അഫ്നാസ് , മുഹ്സി ന്‍ ചങ്ങലീരി , ഷാഫി , പി.അന്‍വര്‍ ,എ.കെ ബഷീര്‍, ഷാനവാസ് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!