കോട്ടോപ്പാടം: 1958 മുതല്‍ കൈവശം വച്ച് കൃഷി ചെയ്തും വീട് വച്ച് താമസിച്ചു വരുന്ന തുമായ കോട്ടോപ്പാടം ഒന്ന് വില്ലേജിലെ 235 സര്‍വേ നമ്പറില്‍ വരുന്ന ഭൂവുടമകള്‍ക്ക് സ്ഥലത്തിന് നികുതി അടച്ചു നല്‍കാന്‍ തയ്യാറാകാത്ത വില്ലേജ് ഓഫിസ് അധികൃതരു ടെ നടപടി അംഗീകരിക്കാനാകില്ലെന്ന് പാലക്കാട് ജില്ലാ മലയോര കര്‍ഷക സംരക്ഷണ വേദി ജില്ലാ പ്രസിഡന്റ് പി.അഹമ്മദ് അഷ്റഫ് പ്രസ്താവനയില്‍ പറഞ്ഞു. റവന്യു, വനം സംയുക്ത സര്‍വേ നടപടി പൂര്‍ത്തിയായതും അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട് മേഖ ലകളിലെ മലയോര കര്‍ഷകരുടെ പട്ടയത്തിനുള്ള നടപടികള്‍ പൂര്‍ത്തിയയി വരുന്നതു മായ കുടിയിരിപ്പുകാരോടും കര്‍ഷകരോടുമാണ് അധികൃതരുടെ ഈ സമീപനം. നീതി യുക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും. നികുതി അടക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെ ന്നാവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് നിവേദനം നല്‍കുമെന്നും അഹമ്മദ് അഷ്റഫ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!