മണ്ണാര്‍ക്കാട് : മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാംപ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. മുനിസിപ്പല്‍ ലീഗ് ട്രഷറര്‍ നാസര്‍ പാതാക്കര, മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സക്കീ ര്‍ മുല്ലക്കല്‍, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹി സി.കെ.സദഖത്തുള്ള, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സമദ് പൂവക്കോടന്‍, സെക്രട്ടറി ഷമീര്‍ നമ്പിയത്ത്, ട്രഷറര്‍ ടി.കെ. സ്വാലിഹ്, ഭാരവാഹികളായ ഷിനോജ് കല്ലടി, യു.പി.നിഷാദ്, മുനിസിപ്പല്‍ വൈറ്റ് ഗാര്‍ ഡ് ക്യാപ്റ്റന്‍ നസീം പള്ളത്ത് നേതൃത്വം നല്‍കി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈ റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്തദാന ക്യാംപുകളുടെ രണ്ടാംഘട്ടമായാ ണ് മുനിസിപ്പല്‍ തലത്തിലും ക്യാംപ് സംഘടിപ്പിച്ചത്. കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ വരും ആഴ്ചകളില്‍ ക്യാംപുകള്‍ നടക്കുമെന്ന് ഭാരവാഹി കള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!