മണ്ണാര്‍ക്കാട്: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ചെങ്കണ്ണ് രോഗം പടരുന്നു. സാധാരണ ചൂടു കൂടുന്ന മാര്‍ച്ച്. ഏപ്രില്‍ മാസങ്ങളിലാണ് കണ്ണിനെ ബാധിക്കുന്ന ഈ രോഗം പിടി പെടുന്നത് കണ്ടു വരുന്നത്. എന്നാല്‍ മഴ തീരെ ലഭിക്കാതിരിക്കുകയും ഉയര്‍ന്ന ചൂട് അ നുഭവപ്പെടുകയും ചെയ്ത ഓഗസ്റ്റ് മാസത്തിസലാണ് ചെങ്കണ്ണ് രോഗമെത്തിയത്. കുമരംപു ത്തൂര്‍ പഞ്ചായത്തിലേയും മണ്ണാര്‍ക്കാട് നഗരസഭയിലേയും ചില ഭാഗങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താലൂക്ക് ആശുപത്രിയില്‍ നിരവധി പേര്‍ ചികിത്സ തേടിയെ ത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കണ്ണ് ചുവക്കുകയും വേദന അനുഭവപ്പെടുകയും വെള്ളം നിറയുകയും ചെയ്യുന്നതാണ് ലക്ഷണങ്ങള്‍. കണ്‍പോളകള്‍ക്ക് വീക്കമുണ്ടാവുകയും ചെയ്യും. ഒരാഴ്ചയോളം അസുഖം നീണ്ട് നില്‍ക്കും. ആശുപത്രിയില്‍ നിന്നും നല്‍കുന്ന തുള്ളിമരുന്നാണ് ഫലപ്രദമായിട്ടു ള്ളത്. ചെറിയ കുട്ടികളിലും രോഗം കണ്ടുവരുന്നുണ്ട്. വൈറസും ബാക്ടീരിയയുമാണ് ചെങ്കണ്ണിന് കാരണമാകുന്നത്. അസുഖം ബാധിച്ചവരുമായുള്ള ഇടപെടലുകളിലൂടെ യാണ് രോഗം പകരുക. രോഗികള്‍ ഉപയോഗിച്ചത് മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക, ഹസ്തദാനം എന്നിവ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. രോഗി കള്‍ കണ്ണട, കണ്ണ് തുടക്കാനുള്ള തൂവാല എന്നിവ ഉപയോഗിക്കുന്നത് ഉചിതമാകും.
വിദ്യാര്‍ഥികള്‍ രോഗം പ്രകടമായാല്‍ ഭേദമാകും വരെ വീട്ടില്‍ തന്നെ കഴിയാന്‍ അനു വദിക്കണം. വിദ്യാര്‍ഥികള്‍ തമ്മില്‍ കൂടുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് വലിയതോ തില്‍ രോഗം വ്യാപിക്കുന്നത് ഒഴിവാക്കാനാണിത്. കാലവാസ്ഥ വ്യതിയാനം തന്നെയാ ണ് പ്രധാനമായും രോഗം നേരത്തെ എത്തിയതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടു ന്നത്. ഓഗസ്റ്റ് മാസത്തിന് ശേഷം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് താലൂക്കില്‍ മഴ ലഭിച്ച തും ചൂടിന് ശമനമായതും. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആവശ്യമായ പ്രതി രോധ സംവിധാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.