അഗളി: സമഗ്ര ശിക്ഷാ കേരളയുടെയും കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അഗളി കില കേന്ദ്രത്തില്‍ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ക്രിയാത്മക കൗമാരം, കരുത്തും കരുതലും, കൗമാര വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 30 കുട്ടികളാണ് പങ്കെടു ക്കുന്നത്. തൃത്താല ബി.ആര്‍.സി. ട്രെയിനര്‍ വി.പി. ശ്രീജിത്, മണ്ണാര്‍ക്കാട് ബി.ആര്‍.സി. ട്രെയിനര്‍ എം. അബ്ബാസ്, തൃത്താല ബി.ആര്‍.സി.യിലെ ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഒ.പി. സല്‍മത്ത് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.അഗളി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സനോജ് ഉദ്ഘാടനം ചെയ്തു. അഗളി ബ്ലോക്ക് പഞ്ചായത്തംഗം എം.സി. ഗാന്ധി അധ്യക്ഷനായി. അഗളി ബി.ആര്‍.സി. ട്രെയി നര്‍ എസ്.എ. സജുകുമാര്‍ ക്യാമ്പ് വിശദീകരണം നടത്തി. കേരള മഹിളാ സമഖ്യ സൊ സൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം. റെജീന, ജില്ലാ റിസോഴ്സ് പേഴ്സണ്‍ പി.എ. അനിത എന്നിവര്‍ പങ്കെടുത്തു.