മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പിലാക്കുന്ന ജീവ ദ്യുതി പദ്ധതിയുടെ ഭാഗമായി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാംപ് നടത്തി. നിരവധി പേര്‍ രക്തം ദാനം ചെയ്തു. പ്രിന്‍സിപ്പാള്‍ എം. ഷെ ഫീഖ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അമ്പതാമത് രക്തദാനം പൂര്‍ത്തിയാക്കിയ അന്‍വര്‍ ചൂരിയോടിനെ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.ഹരിദാസ് അധ്യക്ഷനാ യി. എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.എച്ച്. ഫഹദ്, പ്രോഗ്രാം ഓഫിസര്‍ ജെസി ചാക്കോ, ടി.പി.മുഹമ്മദ് മുസ്തഫ, എന്‍.ചന്ദ്ര ശേഖരന്‍, അബ്ദുല്‍ ഹാദി അറക്കല്‍, വി .എന്‍.ജയഗൗരി, എന്‍.എസ്.എസ് ലീഡ ര്‍മാരായ കെ.ഉദിത്, എസ്.അനാമിക തുടങ്ങി യവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!