മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഭീമനാട്ടെ പെരുംകുളത്തില്‍ മുങ്ങിമരിച്ച സഹോദരിമ രു ടെ വീട് തദ്ദേശ സ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് മന്ത്രി കൂമഞ്ചേരിക്കുന്നിലുള്ള അക്കരവീട്ടി ലെക്ക് എത്തിയത്. പിതാവ് റഷീദ്, സഹോദരന്‍ ഷമ്മാസ് അഷീഖ്, കുടുംബാംഗങ്ങള്‍ എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. യുവതികളുടെ മരണം വേദനയുളവാക്കുന്നതാണെ ന്നും ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള കാര്യങ്ങള്‍ നടപടി ക്രമം അനുസരിച്ച് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തഹസില്‍ദാര്‍ എസ്.ശ്രീജിത്ത്, ഡെപ്യുട്ടി തഹസില്‍ദാര്‍ വിനോദ്, വില്ലേജ് ഓഫിസര്‍ അനില്‍കുമാര്‍, സി.പി.എം. ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍, നേതാക്കളായ കെ.എന്‍.സുശീല, അസീസ് മാമ്പറ്റ, എം.മനോജ്, സുരേഷ്‌കുമാര്‍, സി.മൊയ്തീന്‍കുട്ടി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അംഗം ഒ.നാസര്‍ തുടങ്ങിയവരും സന്നിഹിതരായി. ഇക്കഴിഞ്ഞ ആഗസ്റ്റ് 30നാണ് സഹോദരി മാരായ നഷീദ അസ്‌ന (26), റമീഷ ഷഹനാസ് (23), റിഷാന അല്‍താജ് (18) എന്നിവര്‍ വീ ടിനു സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!