തെങ്കര: മേലാമുറി ഭാഗത്ത് കാട്ടുപോത്തിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ജനവാസ മേഖലയിലൂടെ ഓടിയ കാട്ടുപോത്തിനെ രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമത്തി നൊടുവില്‍ വനപാലകരും ,ആര്‍.ആര്‍.ടിയും നാട്ടുകാരും ചേര്‍ന്ന് കാടുകയറ്റി. ഇന്ന് രാ വിലെയോടെയാണ് സംഭവം. തത്തേങ്ങലം പരുത്തിമല ഭാഗത്ത് തോട്ടത്തിന് സമീപം തിങ്കളാഴ്ച രാത്രിയും തുടര്‍ന്ന് രാവിലെയും നാട്ടുകാരില്‍ ചിലര്‍ കാട്ടുപോത്തിനെ കണ്ടി രുന്നു. വിവരമറിഞ്ഞ് വനപാലകരും മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടിയും വനപാലകരും സ്ഥ ലത്തെത്തി തിരച്ചില്‍ നടത്തി. സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കണ്ട കാട്ടുപോത്തി നെ പടക്കം പൊട്ടിച്ച് കാടുകയറ്റാന്‍ ശ്രമിച്ചെങ്കിലും കാട്ടുപോത്ത് മേലാമുറി കനാല്‍ബ ണ്ടിന് സമീപത്തെ റോഡിലൂടെ ഓടുകയായിരുന്നു. മെഴുകുംപാറ ഭാഗത്തേക്ക് കടക്കാ ന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ബഹളം കൂട്ടിയതോടെ കാട്ടുപോത്ത് വീണ്ടും മേലാമുറി ഭാഗത്തേക്ക് തന്നെ തിരിഞ്ഞു. ഇവിടെ നിന്ന് വനാതിര്‍ത്തിയോട് ചേര്‍ന്ന് അട്ടിഭാഗത്തെ ത്തിയ കാട്ടുപോത്ത് കാടുകയറുകയായിരുന്നു. അതേ സമയം കാട്ടുപോത്ത് അക്രമണ സ്വഭാവം കാണിക്കാതിരുന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല.