അലനല്ലൂര്‍: ഐ.എസ്.എം ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തില്‍ ഈ വര്‍ഷം ഡിസം ബര് അവസാന വാരം എറണാകുളത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തി ന്റെ പ്രചരണാര്‍ത്ഥം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം വിജ്ഞാനവേദി സംഘടി പ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍ ഉദ്ഘാടനം ചെയ്തു. മരണം യഥാര്‍ത്ഥ ജീവിതത്തിന്റെ തുടക്കം എന്ന വിഷയത്തില്‍ പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമായ അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തി.കേരള നദുവത്തുല്‍ മുജാഹിദീന്‍ എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി, എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി. സുബൈര്‍ മാസ്റ്റര്‍, ഐ.എസ്.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി മുബശ്ശിര്‍ സ്വലാഹി,എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് വി.സി ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.