മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള നികുതി വര്‍ധനവാണ് നഗരസഭയില്‍ നട പ്പിലാക്കിയിട്ടുള്ളതെന്നും നിലവിലെ ഭരണസമിതി അധികാരമേറ്റതിന് ശേഷം പുതു തായി നഗരസഭയില്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും നഗരസഭാ ചെയര്‍മാന്‍ സി. മുഹ മ്മദ് ബഷീര്‍. നഗരസഭയിലെ നികുതി കുടിശ്ശിക പിരിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു കൗണ്‍സിലര്‍മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നഗരസഭാ ചെയര്‍മാനും യു. ഡി.എഫ് കൗണ്‍സിലര്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വസ്തു നികുതി കുടിശ്ശികയെന്ന പേരില്‍ നോട്ടീസ് വിതരണം ചെയ്യുന്ന നഗരസഭയുടെ നടപടി ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ജനദ്രോഹപരമാണെന്നുമായിരുന്നു സി.പി.എം. ലോക്കല്‍ കമ്മിറ്റിയുടേയും സി.പി.എം കൗണ്‍സിലര്‍മാരുടേയും ആരോപണം.
2016 മുതലുള്ള എട്ട് വര്‍ഷത്തെ നികുതി പിരിച്ചെടുക്കാനുള്ള കുടിശ്ശിക നോട്ടീസാണ് കെട്ടിട ഉടമകള്‍ക്ക് കൈമാറി വരുന്നത്. നോട്ടീസ് ലഭിച്ച പലരും നഗരസഭയെ സമീപി ച്ചപ്പോഴുള്ള മറുപടി ഏഴ് വര്‍ഷത്തേക്ക് ഏഴ് ഗഡുക്കളാക്കി തരാമെന്നായിരുന്നുവെന്നും നഗരസഭക്ക് ഗഡുക്കളാക്കി നല്‍കാന്‍ കഴിയില്ലെന്നത് ജനങ്ങളില്‍നിന്നും മറച്ചുവെക്കു കയാണ് ഇതിലൂടെ ചെയ്യുന്നതെന്നും സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍ ഇടതു കൗ ണ്‍സിലര്‍മാര്‍ ഉന്നയിച്ചിട്ടുള്ള ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് നഗരസഭാ ഭരണ സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഭരണസമിതിയാണ് നഗരസഭയില്‍ നികുതി വര്‍ധനവിന് തീരുമാനമെടുത്തത്. അന്നത്തെ നഗരസഭാ വൈസ് ചെയര്‍മാനും ധനകാ ര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നയാള്‍ ഉള്‍പ്പെടെ എടുത്ത തീരുമാനമാണ് നിലവില്‍ പുതിയ ഭരണ സമിതി നടപ്പിലാക്കുന്നത്.
നികുതി വര്‍ധനവിന് തീരുമാനമെടുത്തശേഷം അന്നുമുതല്‍ നികുതി കൃത്യമായി പി രിക്കാതെ ജനങ്ങള്‍ക്കുമേല്‍ ബാധ്യത വരുത്തിവെക്കുകയാണ് അവര്‍ ചെയ്തത്. നിലവി ലെ പ്രതിസന്ധിക്ക് ഉത്തരവാദി മുന്‍ഭരണസമിതിയാണ്. നിയമവിരുദ്ധമായി ഒരു നികു തിയും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും പിരിക്കുകയുമില്ല. പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത 2021 മുതലുള്ള നികുതികുടിശ്ശിക നിയമവിധേയമാണെ ങ്കില്‍ മാത്രമേ പിരിച്ചെടുക്കുകയുള്ളൂ. ഇതുസംബന്ധിച്ചുള്ള അഭിപ്രായം ആരാഞ്ഞിട്ടു ണ്ട്. അതുവരെ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെക്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. 600 സ്‌ക്വയര്‍ ഫീറ്റുവരെയുള്ള വീടുകളെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ ക്കാരിന്റെ നികുതിവര്‍ധനവില്‍ ഇളവ് ആവശ്യപ്പെട്ട് നിലവില്‍ ഭരണസമിതി സര്‍ക്കാ രിന് നിവേദനം നല്‍കിയിട്ടുള്ളതായും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത,സ്ഥിരംസമിതി അധ്യക്ഷരായ ഷഫീക്ക് റഹ്മാന്‍, കെ.ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ യൂസഫ് ഹാജി, ഷമീര്‍ വേള ക്കാടന്‍ എന്നിവരും പങ്കെടുത്തു.