പാലക്കാട്: പൊലീസ് വിഭാഗത്തില്‍ കെ.എ.പി സെക്കന്‍ഡ് ബറ്റാലിയന്‍ 2 പാലക്കാട് ഒന്നും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ക്യാമ്പ് രണ്ടും സ്ഥാനം നേടി. അണ്‍ ആംഡ് വിഭാഗത്തില്‍ കേരള അഗ്നിരക്ഷാസേന പാലക്കാട്, കേരള എക്സൈസ് പാലക്കാട് ഒന്നും രണ്ടും സ്ഥാ നം നേടി. എന്‍.സി.സി വിഭാഗത്തില്‍ മേഴ്സി കോളെജ് 27 കെ ബാലിയന്‍ എന്‍.സി.സി സീനിയര്‍ വിങ് ഗേള്‍സ്, ഒറ്റപ്പാലം 28 കെ ബറ്റാലിയന്‍ എന്‍.സി.സി ഗേള്‍സ് ആന്‍ഡ് ബോയ്സ് എന്നിവര്‍ ഒന്നും പാലക്കാട് ഗവ വിക്ടോറിയ കോളെജ് 27 കെ ബറ്റാലിയന്‍ സീനിയര്‍ വിങ് ഗേള്‍സ് ആന്‍ഡ് ബോയ്സ് രണ്ടും സ്ഥാനം നേടി. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ബോയ്സ് വിഭാഗത്തില്‍ കോട്ടായി ജി.എച്ച്.എസ്.എസ് ഒന്നും ബി.ഇ.എം.എച്ച്.എ സ്.എസ് പാലക്കാട് രണ്ടും സ്ഥാനം നേടി. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ തത്തമംഗലം ജി.എച്ച്.എസ്.എസ്, പാലക്കാട് ഗവ.മോയന്‍ ജി.എച്ച്.എസ്. എസ് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. സ്‌കൗട്ട്സ് വിഭാഗത്തില്‍ പാലക്കാട് ബി.ഇ.എം. എച്ച്.എസ്.എസ് ഒന്നും മൂത്താന്തറ കര്‍ണകിയമ്മന്‍ ഹൈസ്‌കൂള്‍ രണ്ടും സ്ഥാനം നേടി. ഗൈഡ്സ് വിഭാഗത്തില്‍ പാലക്കാട് ഗവ മോയന്‍ ജി.എച്ച്.എസ്.എസ്, പാലക്കാട് ബി.ഇ.എം സ്‌കൂള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. ബാന്‍ഡ് വിഭാഗത്തില്‍ പാലക്കാട് കാണിക്കമാത എച്ച്.എസ്.എസ് പാലക്കാട്, കണ്ണാടി എച്ച്.എസ്.എസ് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. സിവില്‍ ഡിഫന്‍സ് ടീം പാലക്കാട് അണ്ടര്‍ ഫയര്‍ഫോഴ്സ്, ജൂനിയര്‍ റെഡ്ക്രോസ് പാല ക്കാട്, ഗവ മോയന്‍ മോഡല്‍ ജി.എച്ച്.എസ്.എസ് എന്‍.എസ്.എസ് സ്റ്റുഡന്റ്സ് എന്നിവര്‍ ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വിജയികള്‍ക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ട്രോഫികള്‍ വിതരണം ചെയ്തു.