അലനല്ലൂര്‍ : വ്യാപാരി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂത്ത് വിങ് വെറ്ററന്‍സ് ആന്‍ഡ് യൂണിറ്റ് ചാംപ്യന്‍ഷിപ് ഫുട്ബോള്‍ മത്സരം നടത്തി. പത്തോളം യൂണിറ്റുകളും അലനല്ലൂരിലെ പഴയകാല ഫുട്ബോള്‍ താര ങ്ങളും അണിനിരന്ന മത്സരത്തില്‍ അലനല്ലൂര്‍ യൂത്ത് വിങ് ജേതാക്കളായി. തിരുവിഴാം കുന്ന് യൂത്ത് വിങിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇവര്‍ പരാജയപ്പെടുത്തിയത്. മണ്ണാര് ക്കാട്, മുളയങ്കാവ്, വെട്ടത്തൂര്‍, തിരുവിഴാംകുന്ന്, അലനല്ലൂര്‍, എടത്തനാട്ടുകര തുടങ്ങിയ യൂണിറ്റുകളിലെ ടീമുകള്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വ്യാപാരി കുടുംബാംഗവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താറിന് സ്വീകരണം നല്കി. യൂ ണിറ്റില് ഒമ്പതു മാസത്തോളം നീണ്ട് നില്ക്കുന്ന വ്യാപാരോത്സവത്തിന്റെ ലോഗോ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളാ യ രമേഷ് പൂര്‍ണ്ണിമ, സുബൈര്‍ തുര്‍ക്കി, ട്രഷറര്‍ നിയാസ് കൊങ്ങത്ത്, രാധാകൃഷ്ണന് ഉണ്ണിയാല്‍, യൂസഫ് സിറ്റി, ആരിഫ് തുവശ്ശേരി, ഷമീം കരുവള്ളി, ഷമീര്‍ മണ്ണാര്‍ക്കാട്, സാബിക്ക് സിറ്റി, ശരീഫ് സനാലിയാര്, എസ്.ബി.സലീം, സാലിം സിദ്ദീഖ്, നിസാര്‍ മുള യങ്കാവ്, ഇ.കെ.ബാബു, രാജീവ് കാര, ജംഷീദ് കീടത്ത്, റഷീദ് നറുക്കോട്ടില്‍, ശിഹാബ് ടോവ, യൂസഫ് ചോലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.