തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തില്‍ മാലിന്യ മുക്തം നവകേരളം പദ്ധതി യുടെ ഭാഗമായി ജനകീയ ഹരിത ഓഡിറ്റ് നടത്തി. ഗ്രാമ പഞ്ചായത്തിലെ ഹരിത ഓഡിറ്റ് സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കിയ മാലിന്യ നിര്‍ മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ മികവും പോരായ്മയും ആവശ്യകതയും വിശദമാക്കി അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യാക്ഷന്‍ സി.പി.സുബൈര്‍ അധ്യക്ഷനായി. ബ്ലോ ക്ക് ശുചിത്വ കോ-ഓര്‍ഡിനേറ്റര്‍ ശ്രീരേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷ ആറ്റ ബീവി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.രാധാകൃഷ്ണന്‍, പി.എം.ബിന്ദു, ഇല്യാസ് കുന്നുംപുറത്ത്, പി.ടി.സഫിയ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കുമാര്‍, ഹരിത കര്‍മ്മസേന കോ ഓര്‍ഡിനേറ്റര്‍ അര്‍ഷിദ തുടങ്ങിയവര്‍ പങ്കെടുത്തു.