മണ്ണാര്‍ക്കാട് : നഗരത്തില്‍ കഴിഞ്ഞദിവസം കല്ലടി കോളജ് പരിസരത്തെ വ്യാപരസ്ഥാ പനങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് വിരലടയാള വിദഗ്ദ്ധ രും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പാലക്കാട് നിന്നും ഫിംഗര്‍ പ്രിന്റ് ഓഫിസ ര്‍ നിവേദയുടെ നേതൃത്വത്തിലുള്ള സംഘവും ഷൊര്‍ണൂരില്‍ നിന്നുമെത്തിയ ഡോഗ് സ്‌ക്വാഡുമാണ് ഇന്നലെ കടകളില്‍ പരിശോധന നടത്തിയത്. തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസമാണ് കല്ലടി കോളജ് പരിസരത്തെ അഞ്ചു വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം അരങ്ങേറിയത്. ഷട്ടറുകളുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ വിവിധ കടകളില്‍ നിന്നായി പതിനായിരത്തോളം രൂപ കവര്‍ന്നു. കട്ടര്‍ ഉപയോഗിച്ച് ഫാന്‍സി കടയുടെ ഗ്ലാസും തകര്‍ത്തിരുന്നു. കുമരംപുത്തൂര്‍ ചുങ്കത്ത് രണ്ട് കടകളുടെ പൂട്ട് പൊളി ച്ച് മോഷണം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കുമാണ് കല്ലടി കോളജ് പരിസര ത്തെ കടകളിലും കവര്‍ച്ചയുണ്ടായത്.
