മണ്ണാര്‍ക്കാട് : പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ പരിസരങ്ങളിലുള്ള കടകളില്‍ പൊലിസ് പരിശോധന നടത്തി. 1500 ഓളം പാക്കറ്റ് നിരോധി പുകയില ഉല്‍പന്നം പിടി കൂടി. ആറു പേരെ അറസ്റ്റു ചെയ്തു. സ്റ്റേഷന്‍ പരിധിയിലെ ആറു കടകളിലാണ് പരിശോ ധന നടത്തിയത്. സ്‌കൂള്‍ പരിസരങ്ങളിലെ കടകളുടെ മറവില്‍ പുകയില ഉല്‍പന്നം വില്‍ക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചൂരിയോട് കരിമ്പനോട്ടില്‍ വീട്ടില്‍ ഷംസുദ്ദീന്‍, കാഞ്ഞിരപ്പുഴ കൊലോത്തൊടി വീട്ടില്‍ കമ്മു, കൊറ്റിയോട് കുഴിയില്‍പീടിക വീട്ടില്‍ അനസ്, മണ്ണാര്‍ക്കാട് മനച്ചിതൊടി വീട്ടില്‍ നജ്മുദ്ദീന്‍, മണലടി പുല്ലിഞ്ചേരി കണിയില്‍ വീട്ടില്‍ പുരുഷോത്തമന്‍, കൊറ്റിയോട് കടക്കേഴന്‍ വീട്ടില്‍ ഷരീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധന തുടരുമെന്ന് എസ്.ഐ വി. വിവേക് അറിയിച്ചു. എസ്.ഐ. സി.ഐ സാദത്ത്, എ.എസ്.ഐ. ശ്യാം കുമാര്‍, എസ്.സി.പി ഒ രാമചന്ദ്രന്‍, കെ. വിനോദ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!