മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കി വരുന്ന ഫ്‌ലെയിം (ഫ്യൂച്ചറിസ്റ്റിക് ലിങ്ക് ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് മണ്ണാര്‍ക്കാട്’സ് എഡ്യു ക്കേഷന്‍) സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചു. പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍ സ് ടെസ്റ്റ് (സി.യു.ഇ.ടി) ഓറിയന്റേഷന്‍, നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ് (എന്‍.എം.എം.എസ്) പരീക്ഷാ പരിശീലനം എന്നിവ തുടരുന്നതിനോടൊപ്പം കേന്ദ്രസര്‍ ക്കാര്‍ പുതുതായി ആരംഭിച്ച പ്രൈം മിനിസ്റ്റര്‍ യശ്വസി യോജന സ്‌കോളര്‍ഷിപ് പരീ ക്ഷാര്‍ത്ഥികള്‍ക്കുളള പരിശീലനവും ആരംഭിക്കും.
മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കു ന്നതിനായി പുതിയ കെട്ടിടങ്ങള്‍, പാചകപുര, ശുചിമുറി, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, കമ്പ്യൂ ട്ടര്‍വല്‍ക്കരണം, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളും സമഗ്ര വി ദ്യാഭ്യാസ കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടന്നു വരുകയാണ്. മുന്‍വര്‍ഷം ഫ്‌ലെയിം പദ്ധതിയിലൂടെ നല്‍കിയ പരിശീലനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ എന്‍.എം. എം.എസ് സ്‌കോളര്‍ഷിപ് വിജയികളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. നൂറിലധികം പേരാണ് മണ്ഡലത്തില്‍ നിന്നും എന്‍.എം.എം.എസ് ജേതാക്കളായത്.കേന്ദ്ര സര്‍വ്വകലാ ശാലകളിലേക്കുള്ള സി.യു.ഇ.ടി പരീക്ഷയിലും ഫ്‌ലെയിമിന്റെ പരിശീലനത്തിലൂടെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ മണ്ഡലത്തില്‍ നിന്നും യോഗ്യത നേടി.
മണ്ഡലത്തിലെ മുഴുവന്‍ എന്‍.എം. എം.എസ് സ്‌കോളര്‍ഷിപ്പ്,എന്‍ട്രന്‍സ് വിജയികളെ യും അനുമോദിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ നൂതനാശയങ്ങളും ചിന്തകളും പങ്കുവെക്കുന്നതിനുമായി സെപ്റ്റംബര്‍ ആദ്യവാരം ഫ്‌ലെയിം എഡ്യു കോണ്‍ക്ലേവ് സംഘടിപ്പിക്കാനും എം.എല്‍.എ ഓഫീസില്‍ ചേര്‍ന്ന ഫ്‌ലെയിം കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രമുഖ വ്യക്തിത്വങ്ങളും പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷണരും പരിപാടിയി ല്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.എസ്.എസ്.എല്‍.സി,ഹയര്‍ സെക്കന്ററി പരീ ക്ഷകളില്‍ നൂറു ശതമാനം വിജയം കൈവരിച്ച മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയ ങ്ങളേയും ചടങ്ങില്‍ ആദരിക്കും.യോഗത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യ ക്ഷനായി. ഹമീദ് കൊമ്പത്ത്, ഡോ.ടി.സൈനുല്‍ ആബിദ്,സിദ്ദീഖ് പാറോക്കോട്, കെ. ജി.ബാബു, പി.എം.മുഹമ്മദ് അഷ്‌റഫ്, ടി.ബിനീഷ്,സലീം നാലകത്ത്,എം.മുഹമ്മദലി മിഷ്‌കാത്തി, ഷമീര്‍ പഴേരി, എം.സുഫ്യാന്‍ പങ്കെടുത്തു.