അലനല്ലൂര്‍ : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സജ്‌ന സത്താര്‍ സത്യപ്രതിജ്ഞ ചെയ്ത് അ ധികാരമേറ്റു. നാലാം വാര്‍ഡ് മുണ്ടക്കുന്നില്‍ നിന്നുള്ള മുസ്ലിം ലീഗിന്റെ പ്രതിനിധിയാ ണ്. വാര്‍ഡ് തെരഞ്ഞെടുപ്പില്‍ 132 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സജ്‌ന ജയിച്ചത്. പ്രസിഡന്റ് സ്ഥാനം ലീഗിലേക്കെത്തിയതോടെ സജ്‌ന സത്താറിന്റെ പേരായിരുന്നു തുടക്കം മുതലെ ഉയര്‍ന്ന് കേട്ടത്. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സജ്‌ന സത്താറിന് 13 വോട്ടും, സി.പി.എമ്മിലെ പി.അശ്വതിക്ക് 10 വോട്ടുമാണ് ലഭിച്ചത്. യു.ഡി. എഫ് ധാരണപ്രകാരം കോണ്‍ഗ്രസ് അംഗം മുള്ളത്ത് ലത പ്രസിഡന്റ് പദവി രാജിവെച്ച തിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. സജ്‌നയെ എം.പി.ബക്കര്‍ നിര്‍ദേശിക്കുക യും മുള്ളത്ത് ലത പിന്താങ്ങുകയും ചെയ്തു. അശ്വതിയെ വിജയക്ഷ്മി നിര്‍ദേശിക്കുകയും ടി.ദിവ്യ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് നടന്ന സത്യപ്രതിജ്ഞ ചെയ്ത് സജ്‌ന സത്താര്‍ ചുമതലയേറ്റെടുത്തു. വരണധികാരിയായിരുന്ന ടി.പി ഊര്‍മ്മിള സത്യവാചകം ചൊല്ലി ക്കൊടുത്തു.
അനുമോദന യോഗത്തില്‍ കെ.ഹംസ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ തെക്കന്‍, വി.മണികണ്ഠന്‍, പി. ഷാനവാസ് മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുള്ളത്ത് ലത, എം.കെ.ബക്കര്‍, അനിത വിത്തനോട്ടില്‍, മുന്നണി നേതാക്കളായ റഷീദ് ആലായന്‍, അസീസ് ഭീമനാട്, കെ.വേണുഗോപാലന്‍ മാസ്റ്റര്‍, കെ.ടി ഹംസപ്പ, ടി.കെ.ഷംസുദ്ദീന്‍, യൂസഫ് പാക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ടൗണില്‍ ആഹ്ലാദ പ്രകടനവും നടത്തി.
പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യ ക്ഷ സ്ഥാനം രണ്ടര വര്‍ഷം വീതം കോണ്‍ഗ്രസിനും ലീഗിനുമെന്നതാണ് യു.ഡി.എഫി ലെ ധാരണ. ഇതനുസരിച്ച് വൈസ് പ്രസിഡന്റും സ്ഥിരം സമിതി അധ്യക്ഷരും ഇന്ന് സ്ഥാനം രാജിവെച്ചിട്ടുണ്ട്. വൈകിട്ടോടെ രാജിക്കത്ത് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. 23 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് 13, എല്‍.ഡി.എഫ് 10 എന്നിങ്ങനെയാണ് കക്ഷി നില.