മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിലൂ ടെ എല്ലാ കുട്ടികള്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പുവരുത്താന്‍ എല്ലാ വിഭഗത്തി ല്‍ പെട്ടവരും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി പ്രയത്‌നിക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത പറഞ്ഞു. മിഷന്‍ ഇന്ദ്രധനുഷ്-5.0 ജില്ലാതല ഉദ്ഘാടനം അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പ്രതിരോധി ക്കാന്‍ കഴിയുന്ന രോഗങ്ങളില്‍നിന്ന് മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത മുഖ്യപ്ര ഭാഷണം നടത്തി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ബ്ലോക്ക് പഞ്ചാ യത്ത് അംഗങ്ങളായ ബഷീര്‍ തെക്കന്‍, പി. ഷാനവാസ്, വി. മണികണ്ഠന്‍, എച്ച്.എം.സി മെമ്പര്‍ രവി, വനിതാ ശിശു വികസന വകുപ്പ് പ്രതിനിധി ദീപ, സാമൂഹ്യ ആരോഗ്യ കേ ന്ദ്രം സൂപ്രണ്ട് സി.പി റാബിയ, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആഷാ, അങ്കണവാടി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.’മിസ്റ്റിക്ക് എറ’ ശരവണന്‍ അവതരിപ്പിച്ച വാക്‌സിനേഷന്‍ ബോധ വത്ക്കരണ വെന്‍ട്രിലോക്കിസവും മാജിക്കും അരങ്ങേറി.