മണ്ണാര്‍ക്കാട്: മുസ്‌ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന് നിവേദനം നല്‍കി. താലൂക്ക് ആശുപത്രിയി ലെ മോര്‍ച്ചറി നവീകരണം, ഗൈനക്കോളജി വിഭാഗത്തിലെ ചികിത്സാ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നഗരസഭയുടെ കീഴില്‍ ഓപ്പണ്‍ ജിംനേഷ്യം നിര്‍മിക്കുക തുടങ്ങി ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്. പ്രസ്തുത വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയതായി യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സമദ് പൂവക്കോടന്‍, സെക്രട്ടറി ഷമീര്‍ നമ്പിയത്ത്, ട്രഷറര്‍ ടി.കെ. സ്വാലിഹ് , നേതാക്കളായ സമീര്‍ വേളക്കാ ടന്‍, സക്കീര്‍ മുല്ലക്കല്‍, ഷനോജ് കല്ലടി, ഫസലു കുന്തിപ്പുഴ എന്നിവര്‍ പങ്കെടുത്തു.