കോട്ടോപ്പാടം : കേരള വ്യാപാരി വ്യസായി ഏകോപന സമിതി കൊടക്കാട് യൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം കിഡോജോ കരാട്ടെ സെന്ററില്‍ വച്ച് ചേര്‍ന്നു. സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്ര സിഡന്റ് ജയശങ്കര്‍ അധ്യക്ഷനായി. വ്യാപാരികള്‍ക്കായി ജില്ലാ കമ്മിറ്റി നടപ്പിലാ ക്കുന്ന വി-സപ്പോര്‍ട്ട് സമ്പാദ്യസുരക്ഷാ പദ്ധതി യൂനിറ്റ് തല പ്രഖ്യാപനവും പദ്ധതി വിശദീകരണവും നടന്നു. വ്യാപാര മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഹംസ, അനൂപ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.പി.ജയശങ്കര്‍ (പ്രസിഡന്റ്), വി. കെ.അലി (ജനറല്‍ സെക്രട്ടറി), എം.സാജുദ്ധീന്‍ (ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടു ക്കപ്പെട്ടു.