കല്ലടിക്കോട് : തന്റെ പഴയ സൈക്കളില്‍ ബാലേട്ടന്‍ ഊരുചുറ്റാനിറങ്ങുമ്പോള്‍ നാട്ടുകാ ര്‍ക്ക് ചന്തം കൂടും. നാലുപതിറ്റാണ്ടുകളായി മുടിവെട്ടാന്‍ ഒരുവിളിപ്പുറത്ത് ഉണ്ട് കല്ലടി ക്കോട്ടുകാരുടെ ഈ പ്രിയപ്പെട്ട ബാര്‍ബര്‍. 73ാം വയസിലും തന്റെ തൊഴില്‍ രംഗത്ത് വേറിട്ടവഴിയില്‍ സഞ്ചരിക്കുകയാണ് കരിമ്പ ചൂരക്കോട് ലക്ഷംവീട് കോളനിയിലെ തളിപ്പറമ്പില്‍ ബാലഗോപാലന്‍.
അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചപ്പോള്‍ മുത്തച്ഛന്‍ കൃഷ്ണനാണ് തൊഴില്‍രംഗ ത്തേക്ക് കുഞ്ഞുബാലനെ കൂടെകൂട്ടിയത്. കയ്യില്‍ കത്രിക വെച്ച് നല്‍കി പണിപഠി പ്പിച്ചു. കല്ലടിക്കോട് ചുങ്കത്തുണ്ടായിരുന്ന മുത്തച്ഛന്റെ കടയില്‍ അങ്ങനെ സഹായി യായി കൂടി. തൊഴില്‍ പഠിച്ച് തെളിഞ്ഞപ്പോള്‍ പതിനാറാം വയസില്‍ 1966ല്‍ തുപ്പനാട് കടയിട്ടു. ഏഴര രൂപയായിരുന്നു മുറിവാടക. അന്ന് ഒരണയാണ് മുടിവെട്ടുന്നതിനുള്ള നിരക്ക്. കുറച്ചുകാലത്തിന് ശേഷം തുപ്പനാട്ടെ കടനിര്‍ത്തി പലയിടങ്ങളില്‍ വിവിധ കടകളില്‍ തൊഴില്‍ തുടര്‍ന്നു. ഒടുവില്‍ ഇതും അവസാനിപ്പിച്ചാണ് ആവശ്യക്കാരുടെ അടുത്തെത്തി മുടിവെട്ടുന്ന പഴയരീതി പിന്തുടരാന്‍ ബാലഗോപാലന്‍ സൈക്കിളെടു ത്തത്.
ലക്ഷംവീട് കോളനിയിലെ വീട്ടില്‍ ഭാര്യയ്ക്കും പേരക്കുട്ടിയിക്കുമൊപ്പമാണ് ഇപ്പോള്‍ താമസം. രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങും.തലേ ദിവസം മുടിവെട്ടാനായി വിളിച്ചവരുടെ വീട്ടിലെത്തി മുടിവെട്ടും. പതിവുകാരും നിരവധി പേരുണ്ട്. പരിസര പ്രദേശങ്ങളായ ചുങ്കം, കാഞ്ഞിരാനി, മാണിക്കശ്ശേരി എന്നിവടങ്ങളിലെല്ലാം മുടിവെട്ടി നല്‍കാന്‍ സൈക്കിളില്‍ ബാലഗോപാലനെത്താറുണ്ട്. കറങ്ങുന്ന കസേരയിലിരുത്തി വ്യത്യസ്ത സ്റ്റൈലുകളില്‍ മുടിവെട്ടുന്ന ഇക്കാലത്ത് ബാലേട്ടന്റെ മുടിവെട്ട് പഴമക്കാര്‍ക്ക് ഇപ്പോഴും പ്രിയതരമാണ്. പ്രായമേറെയായെങ്കിലും കത്രികയിലെ കൈവഴക്കവും സൈ ക്കിളിലെ യാത്രയും കണ്ടാല്‍ ആര്‍ക്കും ബാലേട്ടന്‍ ഒരു കൗതുകമാകും. കല്ലടിക്കോടി ന്റെ പ്രഭാതകാഴ്ചകളില്‍ ഒന്നാണ് മുടിവെട്ടാന്‍ തന്നെ വിളിച്ചവരുടെ വീടുകളിലേക്കു ള്ള ബാലേട്ടന്റെ യാത്ര.