മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം ജൂലൈയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 19,535 കേസു കള്‍. ഇത്രയും കേസുകളിലായി 12,42,85,000 രൂപ പിഴയും ഈടാക്കിയതായി ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു. ജൂണില്‍ 30,958 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നിയമലംഘനങ്ങള്‍ കുറഞ്ഞതിനോടൊപ്പം അപകടമരണങ്ങള്‍ 22 ശതമാന മായി കുറഞ്ഞിട്ടുണ്ട്. ജൂണില്‍ 15 അപകടമരണങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ജൂണില്‍ 19 അപകടമരണങ്ങളാണ് സംഭവിച്ചത്. ജില്ലയില്‍ വിവിധയിടങ്ങളിലായി 47 എ.ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.