മണ്ണാര്‍ക്കാട്: ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താലൂക്കിലെ ഇതര സംസ്ഥാ ന തൊഴിലാളികളുടെ ക്യാംപുകളിലും എക്‌സൈസ് പരിശോധന ശക്തമാക്കി. മണ്ണാര്‍ ക്കാട് കുന്തിപ്പുഴ, കോട്ടോപ്പാടം, അലനല്ലൂര്‍ മേഖലകളിലെ നാലിടങ്ങളിലായി എക് സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. ബാലഗോപാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് പരിശോധന നടത്തി. തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും നിരോധിത ലഹരി ഉത്പന്നങ്ങളോ മറ്റോ കണ്ടെടുക്ക പ്പെട്ടിട്ടില്ല. പതിനഞ്ചോളം പേരാണ് ഓരോ ക്യാംപിലും കഴിയുന്നത്. ഇവര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കി. തൊഴിലാളികളുടെ ആധാര്‍ കാര്‍ ഡ്, തിരിച്ചറിയില്‍ കാര്‍ഡ് എന്നിവ ബന്ധപ്പെട്ട അധികൃതരെ ഏല്‍പ്പിച്ചിട്ടുള്ളതായാണ് തൊഴിലാളികള്‍ പറഞ്ഞതെന്ന് കെട്ടിട ഉടമകള്‍ പറഞ്ഞതായി എക്‌സൈസ് അറിയി ച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധ നകളും അടുത്ത ദിവസങ്ങളില്‍ നടക്കും.