മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേ ക്കന്‍സിയൊടൊപ്പം മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അ നുവദിച്ച 97 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേര്‍ത്തുള്ള വേക്കന്‍സിയില്‍ സ്‌ കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി ലഭിച്ച 50,464 അപേക്ഷകളില്‍ ക ണ്‍ഫര്‍മേഷന്‍ പൂര്‍ത്തീകരിച്ച 49,800 അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് റിസള്‍ട്ട് ഓഗസ്റ്റ് രണ്ടിനു രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകത്ത ക്കവിധം പ്രസിദ്ധപ്പെടുത്തും. കാന്‍ഡിഡേറ്റ് ലോഗിനിലെ ‘TRANSFER ALLOT RESULTS’ എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ചെയ്തു ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ലെറ്റര്‍ എടുത്ത് നല്‍കണം. അതേ സ്‌കൂളില്‍ കോമ്പി നേഷന്‍ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റര്‍ പ്രകാരം പ്രവേശനം മാറ്റികൊ ടുക്കണം. യോഗ്യതാസര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖ കള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂള്‍/ കോഴ്സില്‍ പ്രവേ ശനം നേടണം. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ട്രാന്‍സ്ഫറിനു ശേഷമുള്ള വേക്കന്‍സിയും വിശദ നിര്‍ദേശങ്ങളും ഓഗസ്റ്റ് മൂന്നിന് രാവിലെ 9ന് പ്രസിദ്ധീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!