മണ്ണാര്‍ക്കാട്: തച്ചമ്പാറ മുള്ളത്ത് പാറയില്‍ പൂട്ടിയിട്ട വീടുതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലടിക്കോട് പൊലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവ സം പുലര്‍ച്ചെയാണ് സംഭവം നടന്നത്. പരിശോധനക്കെത്തിയ പൊലിസുകാരെ തള്ളി മാറ്റി രക്ഷപ്പെട്ട മോഷ്ടാക്കളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലിസ്. കഴിഞ്ഞ മാസം തോക്കുചൂണ്ടി കവര്‍ച്ചാ ശ്രമം നടന്ന വീട്ടിലാണ് വീണ്ടും മോഷണശ്രമമുണ്ടാ യത്. ഈ വീട് ആഴ്ചകളായി അടഞ്ഞു കിടക്കുകയാണ്. മേഖലയില്‍ മോഷണം പതിവാ കുന്നതിനെ തുടര്‍ന്ന് പൊലിസിന്റെ പ്രത്യേക സംഘം സ്വകാര്യ വാഹനത്തില്‍ പരി ശോധന നടത്തി വരുന്നതിനിടെയാണ് വീടിന് മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീട് പരിശോധിക്കാനായി പൊലിസ് വാഹനത്തില്‍ നിന്നും ഇറങ്ങി യപ്പോള്‍ വീടിനകത്ത് നിന്നും രണ്ട് പേര്‍ പുറത്തേക്ക് വരികയായിരുന്നു. ഇവരെ കീ ഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലിസിനെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. പി.എം.ജോസ്, രാഗേഷ്, വൈ.ഷംസുദ്ദീന്‍, കെ.പി.ഹരിദാസ് എന്നിവരാണ് പൊലിസ് സംഘത്തിലുണ്ടായിരുന്നത്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. മോഷ്ടാക്കള്‍ ഉപയോഗിച്ച ആയുധങ്ങളും സ്‌കൂട്ടറും പൊലിസ് കസ്റ്റഡി യിലെടുത്തു. കല്ലടിക്കോട് എസ്.ഐ പി.ശിവശങ്കരന്റെ നേതൃത്വത്തില്‍ പൊലിസ് ഉടന്‍ സ്ഥലത്തെത്തി നാട്ടുകാരും പൊലിസും ചേര്‍ന്ന് മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. തച്ചമ്പാറ മേഖലയില്‍ മോഷണശ്രമങ്ങള്‍ തുടര്‍ക്കഥയാവുന്നത് ആശങ്കസൃഷ്ടിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് വില്ലേജ് ഓഫിസിലും സമീപത്തെ അടഞ്ഞു കിടക്കുന്ന വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു.