മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ നവാഗതരായ ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി. കാലിക്കറ്റ് സര്‍വകലാശാലയുടെ കേന്ദ്രീകൃത പ്രവേശന പ്രക്രിയയുടെ ഭാഗമായി ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കാ ണ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റി, അധ്യാപകര്‍, വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കിയത്. ഒരു ഇന്റഗ്രേറ്റഡ് കോഴ്‌സ് അടക്കം 21 ഡിഗ്രി കോഴ്‌സുകളും ഒമ്പത് പി.ജി കോഴ്‌സുകളും, മൂന്ന് ഗവേഷണ കേന്ദ്ര ങ്ങളുമുള്ള ജില്ലയിലെ ഏറ്റവും വലിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജാണ് കല്ലടി കോളജ്. ഒന്നാം വര്‍ഷ കോഴ്‌സുകളില്‍ ഈ അധ്യയന വര്‍ഷം ആയിരത്തി അഞ്ഞൂ റോളം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പാഠ്യ-പാഠ്യേതര പ്രവര്‍ത്ത നങ്ങള്‍ക്കൊപ്പം കലാ-കായിക രംഗത്തെ മികച്ച പ്രകടനം, കേന്ദ്ര-സംസ്ഥാന സര്‍ക്കാ രുകള്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകളുടെ ലഭ്യത, കോളജ് തലത്തില്‍ നല്‍കി വരു ന്ന മറ്റു വിവിധ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെല്ലാം കല്ലടി കോളജിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങളാണ്. 2019ല്‍ നാക്ക് മൂന്നാം ഘട്ട പരിശോധ നയില്‍ എ.പ്ലസ് ഗ്രേഡ് നേടി കോളജ് കൂടിയാണ്. സ്വീകരണ ചടങ്ങില്‍ കോളജ് മാനേ ജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ.സയ്യിദ് അലി, വൈസ് പ്രസിഡന്റ് മന്നയത്ത് റംല, പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ലഫ്. ഡോ.ടി.കെ.ജലീല്‍, അധ്യാപകര്‍, വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.