മണ്ണാര്‍ക്കാട്: സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും വരുന്ന ലോക്സഭാ തെര ഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിന്റേയും ഭാഗമായി മുസ്ലിം
ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ക്യാംപെയിന് തുടക്കമിട്ടതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലായില്‍ ആരംഭിച്ച് നവംബറില്‍ സമാപിക്കു ന്ന രീതിയിലാണ് ക്യാംപെയിന്‍. രണ്ട് ദിവസങ്ങളിലായി നടന്ന നിയോജക മണ്ഡലം എക്സിക്യുട്ടീവ് ക്യാംപിന്റെ തുടര്‍ച്ചയായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഈ മാസം 31-ാം തിയതിക്കുള്ളില്‍ എക്സിക്യുട്ടീവ് ക്യാംപുകള്‍ നടക്കും.
ഓഗസ്റ്റ് മാസത്തില്‍ എടത്തനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം ഒരു മേഖലയായും കുമ രംപുത്തൂര്‍, മണ്ണാര്‍ക്കാട്, തെങ്കര മറ്റൊരു മേഖലയായും വാര്‍ഡ് മുസ്ലിം ലീഗ് ഭാരവാഹി കളെ പങ്കെടുപ്പിച്ച് മേഖലാതല പരിശീലന ക്യാംപുകള്‍ നടത്തും. നിയോജക മണ്ഡല ത്തിലെ ജനപ്രതിനിധികള്‍ക്ക് മാത്രമായി ഏകദിനശില്‍പ്പശാലയും സംഘടിപ്പിക്കും. സെപ്റ്റംബര്‍ മാസത്തില്‍ മണ്ഡലത്തിലെ നൂറിലധികം വരുന്ന വാര്‍ഡുകളില്‍ യൂനിറ്റ് സംഗമങ്ങള്‍ നടക്കും. യൂനിറ്റ് സംഗമങ്ങളില്‍ സംഘടനാ ശാക്തീകരണവുമായി ബന്ധ പ്പെട്ടും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറി ച്ചും ചര്‍ച്ച ചെയ്യും. ഒക്ടോബറില്‍ യൂത്ത് ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ്, എസ്.ടി. യു, കര്‍ഷക സംഘം, പ്രവാസി ലീഗ്, പെന്‍ഷണേഴ്സ് ലീഗ്, കെ.എം.സി.സി തുടങ്ങിയ എല്ലാ പോഷക സംഘടനകളുടേയും സംഗമങ്ങള്‍ വ്യത്യസ്ത ദിവസങ്ങളിലായി നിയോജ കമണ്ഡലം തലത്തില്‍ നടത്തും.
നവംബറില്‍ ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തി നിയോജക മണ്ഡലത്തി ലെ എല്ലാ പഞ്ചായത്തിലും നഗരസഭയിലും പദയാത്രകള്‍ സംഘടിപ്പിക്കും. നിലവില്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചും നിയോജക മണ്ഡലത്തില്‍ തുടര്‍ന്ന് നടപ്പിലാക്കേ ണ്ട നൂതന വികസന പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതിന്റെ വിവര ശേഖരണവും പദയാത്രകളില്‍ വെച്ചുണ്ടാകും. നിയോജക മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിലുള്ള ഇടപെടലുകളും പ്രതിഷേധങ്ങളും സമയാസമയങ്ങളില്‍ നടത്തുന്നതിനായി മണ്ണാര്‍ ക്കാട് ടൗണിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്നും 300ല്‍ കുറയാത്ത അംഗങ്ങളെ ചേര്‍ത്തുള്ള സമരസേനയും രൂപീകരിക്കും. നവംബര്‍ അവസാനത്തോടു കൂടി മണ്ണാര്‍ ക്കാട് ടൗണില്‍ നടക്കുന്ന മുസ്ലിം ലീഗിന്റെ ബഹുജന റാലിയോടെ ക്യാംപെയിന്‍ സമാ പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീ ദ് ആലായന്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, സെക്രട്ടറി റഷീദ് മുത്തനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.