മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. കണ്ടമംഗലം സ്വദേശിയായ അയിനെല്ലി വീട്ടില്‍ ഷാജ ഹാന്‍ ( ഫൈസല്‍- 39) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി നെല്ലിപ്പുഴ പഴയ ഇരുമ്പു പാലത്തില്‍ വെച്ചാണ് സംഭവം. പൊലിസിന്റെ രാത്രി പട്രോളിങ്ങിനിടെ പാലത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാണുകയും വാഹത്തിലുണ്ടായിരുന്ന ഷാജഹാനെ ചോദ്യം ചെയ്യുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ടര ഗ്രാം മെത്താഫെറ്റമിന്‍ കണ്ടെടുക്കുകയും ചെയ്തു.കാര്‍ കസ്റ്റഡിയിലെടുത്തുമണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസിന്റെ നിര്‍ദേശാനുസരണം സി.ഐ. ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ എസ്.ഐ സി.എ.സാദത്ത്, എസ്.സി.പി.ഒ വി.എം.രാമ ചന്ദ്രന്‍, പൊലിസുകാരായ എ.സി.രമേഷ്, കെ.വിനോദ്കുമാര്‍, ഷെഫീഖ്, ടി.കെ.റംഷാദ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. . 2021ല്‍ ഇയാളില്‍ നിന്നും കഞ്ചാവ് ശേഖരം പിടികൂടിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.