മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ നടത്തിവരുന്ന സമ്പൂര്‍ണ്ണ ക്ഷേമ പദ്ധതി ‘സമഗ്ര’യുടെ ഭാഗമായി നിര്‍ധന കുടുംബങ്ങളിലെ വനിതകള്‍ക്ക് സ്വയം തൊ ഴില്‍ പരിശീലനം നല്‍കുന്ന കുടുംബ ശാക്തീകരണ ഭൗത്യം ഫെം പ്രവര്‍ത്തനമാരംഭി ക്കുന്നു. സാമ്പത്തികമായ പ്രയാസത്താല്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ ശാക്തീ കരിക്കുകയാണ് ലക്ഷ്യം. സ്വയം തൊഴില്‍ ചെയ്തു വരുമാനം കണ്ടെത്തി കുടുംബത്തെ സംരക്ഷിക്കാന്‍ സന്നദ്ധതയുള്ള യുവതികള്‍ക്ക് വിവിധ തൊഴില്‍ പരിശീലനം നല്‍കും . ഓഫീസ് ഓട്ടോമേഷന്‍ , ഫൈനാന്‍സ് അല്‍കൗണ്ടിങ് , ഡിടിപി ആന്റ് ഗ്രാഫിക് ഡി സൈന്‍ എന്നീ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളിലും ടൈലറിംഗ്, ഫാഷന്‍ ഡി സൈനിങ് എന്നിവയിലാണ് ഇപ്പോള്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരി ശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.ഈ മാസം 25 ന് രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ ഫെമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കള ത്തില്‍ അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡണ്ട് മുഹമ്മദ് ചെറൂട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ലക്ഷ്മിക്കുട്ടി, കെ. ഷൗക്കത്ത് , കെ.പി.എം സലിം മാസ്റ്റര്‍, സമഗ്ര ഡയറക്ടര്‍ സഹദ് അരിയൂര്‍, ഫെം കോര്‍ഡിനേറ്റര്‍ ശരീഫ് പച്ചീരി , ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും മറ്റു പ്രമുഖരും പങ്കെടുക്കും.