പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ്.സി കംപ്യൂട്ടര്‍ സയ ന്‍സില്‍ ഒന്നാം റാങ്ക് നേടിയ മേഴ്‌സി കോളജ് വിദ്യാര്‍ഥിനി ആര്‍.ഗായത്രിയെ നടക്കാവ് മേല്‍പ്പാലം ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.ശിവരാജേഷിന്റെ നേതൃത്വത്തില്‍ ആദരിച്ചു. അകത്തേത്തറ ദമയന്തി മന്ദിരത്തില്‍ റെജിയുടേയും പരേതായ ബിന്ദുവി ന്റേയും മകളാണ് ഗായത്രി. അനുമോദന ചടങ്ങില്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റിട്ട.സുബൈദാര്‍ മേജര്‍ കെ.രാധാകൃഷ്ണന്‍, ജോയിന്റ് കണ്‍വീനര്‍ ഉണ്ണി കൃഷ്ണന്‍ തെക്കെത്തറ, ആര്‍.ഉദയകുമാരമ മോനോന്‍, കെ.എ.രാമകൃഷ്ണന്‍, സതീഷ് പുതുശ്ശേരി, മോഹനന്‍ നടക്കാവ്, കെ.രാജന്‍ എന്നിവര്‍ പങ്കെടുത്തു.