അലനല്ലൂര്‍: എടത്തനാട്ടുകര കിളയപ്പാടത്ത് കാട്ടാനകളിറങ്ങി വിളവെടുക്കാറായ വാഴ കൃഷി നശിപ്പിച്ചു. ചക്കുപുരയ്ക്കല്‍ ഹംസയുടെ 20 വാഴകളും സൈദിന്റെ 20 വാഴക ളും വടക്കേപീടിക മുഹമ്മദിന്റെ 30 വാഴകളുമാണ് നശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രദേശത്തേക്ക് കാട്ടാനകളെത്തിയത്. വനമേഖലയില്‍ നിന്നും നാല് കിലോ മീറ്റര്‍ മാറിയാണ് കിളയപ്പാടം പ്രദേശമുള്ളത്. കാടിറങ്ങിയ ആനകള്‍ ഇത്ര യും ദൂരത്തേക്ക് വീടുകളുടെ മുറ്റത്ത് കൂടെയും റോഡു മുറിച്ച് കടന്നുമാണ് എത്തിയത്. പുലര്‍ച്ചെ ടാപ്പിങിന് പോവുകയായിരുന്ന ഞെരിയാണിക്കല്‍ നാസറിന് നേരെ ചൂളി ഭാഗത്ത് വച്ച് ആനകള്‍ പാഞ്ഞടുത്തതായി പറയുന്നു. കിളയപ്പാടം ഭാഗത്ത് കാട്ടാനക ളുടെ ശല്ല്യമുണ്ടാകാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അപ്രതീക്ഷിതമായെത്തിയ കര്‍ഷകരുടെ പ്രതീക്ഷകളാണ് തകര്‍ത്തത്. പാട്ടത്തിനെടുത്തും മറ്റും നടത്തിയ കൃഷി കാട്ടാനകള്‍ നശിപ്പിച്ചതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലുമായി. സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പ്രദേശത്ത് കാട്ടാനകളുടെ സാന്നിദ്ധ്യം പതിവാകുന്നതിന് മുന്നേ തന്നെ തുരത്താനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവസ്യപ്പെട്ടു. വീട്ടുമുറ്റം വരെ കാട്ടാനകളെത്തിയ തോടെ കിളയപ്പാടം നിവാസികള്‍ ഭീതിയിലാണ്.